India

നായയെ പേര് വിളിച്ചില്ല; അയൽക്കാർക്ക് ക്രൂരമർദ്ദനം

“Manju”

ചണ്ഡീഗഡ് : വളർത്തു നായയെ പേര് വിളിക്കാതെ വെറും നായയെന്ന് വിളിച്ച അയൽക്കാരെ മർദ്ദിച്ച് യുവാവ്. ഗുരുഗ്രാമിലാണ് സംഭവം. അയൽവാസികളായ ആറ് പേർക്കാണ് ഉടമയായ യുവാവിന്റെ മർദ്ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ടോമി എന്നാണ് യുവാവ് വളർത്ത് നായയ്ക്ക് നൽകിയിരിക്കുന്ന പേര്. ചങ്ങലയ്ക്കിടാതെയാണ് ടോമിയെ ഇയാൾ വളർത്തിയിരുന്നത്. ചങ്ങലയില്ലാത്തതിനാൽ ടോമി അയൽക്കാരായ കുട്ടികളെ ഉപദ്രവിക്കാറുണ്ടായിരുന്നു. ഇതേ തുടർന്ന് അയൽക്കാർ യുവാവിനോട് പരാതി പറയാൻ എത്തിയതാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്.

പരാതി പറയാൻ എത്തിയവരും യുവാവുമായി വാക്ക് തർക്കത്തിലേർപ്പെട്ടു. ഇതിനിടെയാണ് അയൽക്കാർ ടോമിയെ നായയെന്ന് വിളിച്ചത്. തുടർന്ന് ദേഷ്യം വന്ന യുവാവ് ഇവരെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. സംഭവത്തിൽ യുവാവിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Articles

Back to top button