IndiaLatest

സിവില്‍ സര്‍വീസ്‌ തസ്‌തിക വീണ്ടും വെട്ടിക്കുറച്ചു

“Manju”

ഡല്‍ഹി: രാജ്യത്ത്‌ സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്ഥരുടെ ക്ഷാമം രൂക്ഷമാകുന്നതിനിടെ വീണ്ടും തസ്‌തിക വെട്ടിക്കുറച്ച്‌ കേന്ദ്രസര്‍ക്കാര്‍. റിപ്പോര്‍ട്ട്‌ ചെയ്‌ത ഒഴിവ്‌ 749 ആണെന്നിരിക്കേ 685 പേരുള്ള യോഗ്യതാപട്ടികയാണ്‌ യുപിഎസ്‌സി പുറത്തുവിട്ടത്‌. രാജ്യത്ത്‌ 1515 ഐഎഎസുകാരുടെ കുറവുണ്ടെന്ന്‌ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പാര്‍ലമെന്റില്‍ സമ്മതിച്ചിരുന്നു. 908 ഐപിഎസ്‌, 560 ഐഎഫ്‌എസ്‌ തസ്‌തികയിലും ആളില്ല. ജമ്മു കശ്‌മീരില്‍ ആകെ 137 തസ്‌തികയുണ്ടെങ്കിലും 59 ഐഎഎസുകാര്‍ മാത്രമാണുള്ളത്‌.

2014ല്‍ 1291 പേരാണ്‌ നിയമനം നേടിയത്‌. 2017ല്‍ 980ആയും 2021ല്‍ 712 ആയും നിയമനം കുറഞ്ഞു. എട്ടുവര്‍ഷത്തിനിടെ അമ്പത്‌ ശതമാനത്തോളം തസ്‌തിക വെട്ടിക്കുറച്ചു. പരീക്ഷവഴി നിയമിക്കുന്ന ഐഎഎസ്‌, ഐപിഎസ്‌ ഉദ്യോഗസ്ഥരുടെ എണ്ണം യഥാക്രമം 180, 200 എന്നിങ്ങനെ ഉയര്‍ത്തിയെന്ന്‌ കേന്ദ്രം അവകാശപ്പെടുന്നുണ്ടെങ്കിലും ആള്‍ക്ഷാമം 2025 വരെയെങ്കിലും തുടര്‍ന്നേക്കും.

മസൂറി അക്കാദമിയില്‍ ഒരു ബാച്ചില്‍ പരമാവധി 180 പേര്‍ക്കേ പരിശീലനം നല്‍കാനാകൂവെന്നാണ്‌ കൂടുതല്‍ ഐഎഎസുകാരെ എടുക്കാത്തതിനുള്ള വിചിത്രന്യായം.

 

Related Articles

Back to top button