IndiaKeralaLatest

ഹരിയാനയിൽ 250 പേര്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു

“Manju”

ഹിസാര്‍/ ഹരിയാന: ബിദ്‌മിറയില്‍ നിന്നുള്ള 40 മുസ്‌ലിം കുടുംബങ്ങളിലെ 250 ഓളം അംഗങ്ങള്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവര്‍ ഹിന്ദുമതം സ്വീകരിച്ചത്. കുടുംബത്തിലെ 80 വയസ്സുള്ള ഒരു സ്ത്രീയുടെ അന്ത്യകര്‍മങ്ങള്‍ ഹിന്ദുമതാചാരം അനുസരിച്ച്‌ നടത്തുകയും ചെയ്തു. നേരത്തെ ദനോഡ കലന്‍ ഗ്രാമത്തില്‍ ഏപ്രില്‍ 18 നു 35 അംഗങ്ങള്‍ ഉള്ള മറ്റ് 6 കുടുംബങ്ങള്‍ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു.
ഗ്രാമവാസിയുടെ അഭിപ്രായത്തില്‍, ബിത്മദയിലെ ഈ കുടുംബങ്ങള്‍ സ്വാതന്ത്ര്യത്തിനു മുന്‍പ് ഇവിടെ താമസിച്ചിരുന്നവര്‍ ആണെന്നാണ്.
അതേസമയം പരിവര്‍ത്തനം ചെയ്ത കുടുംബത്തിലെ അംഗമായ സത് ബീര്‍ അവകാശപ്പെടുന്നത് താന്‍ ഡൂം ജാതിയില്‍ നിന്നുള്ളയാളാണെന്നും മുഗള്‍ കാലത്തു ഔറംഗസേബിന്റെ ഭരണ സമയത്തു നിര്‍ബന്ധപൂര്‍വം ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നു എന്നുമാണ്.
പിന്നീട് സ്വാതന്ത്ര്യാനന്തരം പതിയെ തങ്ങള്‍ തങ്ങളുടെ പഴയ ആചാരങ്ങളിലേക്ക് മടങ്ങിവരികയായിരുന്നു എന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ എല്ലാ ഹൈന്ദവ ആഘോഷങ്ങളും ആചരിക്കുമായിരുന്നു എന്നും ഇദ്ദേഹം പറഞ്ഞു.

Related Articles

Back to top button