IndiaLatest

ഡിആര്‍ഡിഒയുടെ കൊറോണ പ്രതിരോധ ഗുളിക ഫലപ്രദം

“Manju”

ന്യൂഡല്‍ഹി : ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച കൊറോണ പ്രതിരോധ ഗുളിക തികച്ചും സുരക്ഷിതമെന്ന് വ്യക്തമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്റ് അപ്ലൈഡ് സയന്‍സിലെ (ഐഎന്‍എംഎഎസ് ) ഗവേഷകര്‍. ഡ്രഗ്2-ഡിഓക്സി-ഡി-ഗ്ലൂക്കോസ്(2-ഡിജി) ആളുകളെ വേഗത്തില്‍ രോഗമുക്തരാക്കുന്നുവെന്ന് ഡോ സുധീര്‍ ചന്ദന പറഞ്ഞു.

ക്ലിനിക്കല്‍ പരീക്ഷണത്തില്‍ തന്നെ കൊറോണ രോഗികളില്‍ മരുന്ന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം വ്യക്തമായതാണ്. രണ്ടാം ഘട്ടത്തില്‍ 110 രോഗികളില്‍ പരീക്ഷണം നടത്തി. മൂന്നാം ഘട്ടത്തില്‍ 220 രോഗികളിലാണ് മരുന്ന് പരീക്ഷിച്ചത്. രണ്ടാം ഘട്ട പരീക്ഷണത്തില്‍ തന്നെ മരുന്ന് ഫലപ്രദമാണെന്ന് വ്യക്തമായിരുന്നുവെന്നും ചന്ദന വ്യക്തമാക്കി.

ഡിആര്‍ഡിഒയുടെ ലാബില്‍ ഡോ. റെഡ്ഡീസ് ലബോറട്ടറിയുമായി സഹകരിച്ച്‌ ഐഎന്‍എംഎഎസ് ആണ് പ്രതിരോധ മരുന്ന് വികസിപ്പിച്ചത്. പ്രതിരോധ മരുന്ന് നല്‍കിയവര്‍ക്ക് മൂന്ന് ദിവസം മുന്‍പ് തന്നെ രോഗമുക്തി ഉണ്ടാവുന്നതായി കണ്ടെത്തിയിട്ടുണ്ട്. രോഗികളില്‍ ഓക്‌സിജന്റെ അളവ് താഴുന്നത് കുറയ്ക്കുന്നുണ്ടെന്നും ചന്ദന അറിയിച്ചു.

Related Articles

Back to top button