IndiaKeralaLatest

കൊച്ചിയില്‍ ഇപ്പോഴും ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നു- ഡി സി പി

“Manju”

കൊച്ചി: കൊച്ചിയില്‍ ഇപ്പോഴും ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നുവെന്ന് ഡി സി പി ഐശ്വര്യ ഡോംഗ്രെ. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു. ഇന്ന് മുതല്‍ കൂടുതല്‍ പൊലീസുകാരെ സിറ്റിയില്‍ വിനിയോഗിക്കും.
ലോക്ക് ഡൗണ്‍ ലംഘനത്തിന് പോലീസ് നടപടി നേരിടേണ്ടി വരുന്നവര്‍ക്ക് ഭാവിയില്‍ കൂടുതല്‍ കുഴപ്പം ഉണ്ടാകുമെന്നും ഡി സി പി പറഞ്ഞു.കഴിഞ്ഞ ദിവസം എറണാകുളത്ത് 4500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ജില്ലയിലെ മിക്ക പഞ്ചായത്തുകളും കണ്ടൈന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Articles

Back to top button