India

മൂന്നുഭീകരരെ സൈന്യം വധിച്ചു

“Manju”

ശ്രീജ.എസ്

ജമ്മു: ദക്ഷിണ കാശ്മീരിലെ ഷോപ്പിയാനിലും ബാദ്ഗാമിലും സുരക്ഷാസൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ബാദ്ഗാമില്‍ പൊലീസുകാരന്‍ വീരമൃത്യുവരിക്കുകയും മറ്റൊരു പൊലീസുകാരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഷോപ്പിയാനില്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ലഷ്കര്‍ ഇ തയ്ബ ഭീകരരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഇവര്‍ വിദേശികളെന്നാണ് സൈന്യം നല്‍കുന്ന സൂചന. ഇവരില്‍ നിന്ന് ആയുധങ്ങളും വെടികോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് പൊലീസും സൈനികരും തിരച്ചില്‍ തുടരുകയാണ്. ബാദ്ഗാമിലെ ഏറ്റുമുട്ടലില്‍ പൊലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ പൊലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബീര്‍വാ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.

Related Articles

Back to top button