IndiaLatest

വിമർശനങ്ങളിൽ മറുപടിയുമായി ഭാരത് ബയോടെക്

“Manju”

ഹൈദരാബാദ്: ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന കൊറോണ പ്രതിരോധ വാക്‌സിനായ കൊവാക്‌സിൻ ഉത്പാദിപ്പിക്കുന്ന ഭാരത് ബയോടെക്കിലെ 50 തൊഴിലാളികൾക്ക് കൊറോണ സ്ഥിരീകരിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടർ സുചിത്ര എല്ലയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സുചിത്ര എല്ലയുടെ വെളിപ്പെടുത്തൽ.

വിവിധ സംസ്ഥാനങ്ങളിൽ കൊവാക്‌സിൻ വിതരണം ചെയ്യാൻ താമസം നേരിടുന്നു എന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. വാക്‌സിൻ വിതരണത്തിൽ പലയിടത്തായി അസ്വാരസ്യങ്ങൾ നിലനിൽക്കുകയാണ്. ഈ ആരോപണങ്ങൾ തങ്ങളെ വേദനിപ്പിച്ചു എന്നാണ് സുചിത്ര പറയുന്നത്. 50 ജീവനക്കാർ കൊറോണ ബാധിതരായി അവധിയിലാണ്. എന്നിട്ടും സദാസമയവും ഞങ്ങൾ നിങ്ങൾക്കായി ജോലി ചെയ്യുകയാണെന്നും അവർ ട്വിറ്ററിൽ കുറിച്ചു.

ജീവനക്കാർക്ക് രോഗം ബാധിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. വിഷയത്തിൽ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. ചിലർ കമ്പനിയുടെ നിസ്വാർത്ഥ പ്രവർത്തനത്തെ അഭിനന്ദിക്കുമ്പോൾ മറ്റുചിലർ സംശയങ്ങളും പ്രകടിപ്പിക്കുന്നുണ്ട്. എങ്ങനെയാണ് ഇവർക്ക് രോഗം ബാധിച്ചത്. ഇവർക്ക് വാക്‌സിൻ നൽകിയിരുന്നില്ലേ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.

Related Articles

Back to top button