KeralaLatest

ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്

“Manju”

കൊച്ചി : സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്. കോവിഡ് പ്രതിസന്ധിയില്‍ ജനങ്ങള്‍ നട്ടം തിരിയുന്നതിനിടെയാണ് ഇരുട്ടടി പോലെ പെട്രോള്‍-ഡീസല്‍ വിലയും ദിനംപ്രതി വര്‍ധിക്കുന്നത്.
കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 92.44 രൂപയും ഡീസല്‍ വില 87.42 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 94.32, ഡീസലിന് 89.18 എന്നിങ്ങനെയാണ് വില. ഈ മാസം എട്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നത്.

കേരളം ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും സമ്പൂര്‍ണ്ണ അടച്ചിടല്‍ അടക്കമുള്ള കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ രാജ്യത്തെ ഇന്ധന ഉപഭോഗം കുറഞ്ഞിട്ടുണ്ട്.

Related Articles

Back to top button