IndiaKannurKeralaLatest

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ, ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കോവിഡ്

“Manju”

സിന്ധുമോള്‍ ആര്‍

കണ്ണൂര്‍ : ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ, ജ​ന്മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച യു​വാ​വി​ന് കോ​വി​ഡ് . കണ്ണൂര്‍ ഇരിട്ടി സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇ​രി​ട്ടി ടൗ​ണ്‍ ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശം ക​ടു​ത്ത നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക്. ക​ഴി​ഞ്ഞ ദി​വ​സം ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നെ​ത്തി​യ യു​വാ​വ് നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ​യാ​ണ് വീ​ട്ടി​ല്‍ ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും വി​ളി​ച്ചു​കൂ​ട്ടി ജ​ന്മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചത്. ​ ഞാ​യ​റാ​ഴ്​​ച​യാ​ണ് യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ന​ഗ​ര​സ​ഭ​യി​ലെ കൂ​ളി​ച്ചെ​മ്ബ്ര 13-ാം വാ​ര്‍​ഡി​ലാ​ണ് യു​വാ​വി‍​ന്റെ വീ​ടെ​ങ്കി​ലും ഇ​യാ​ള്‍ നി​ര​വ​ധി ത​വ​ണ ക്വാ​റ​ന്റീന്‍ ലം​ഘി​ച്ച്‌ ഇ​രി​ട്ടി ടൗ​ണി​ല്‍ എ​ത്തി​യ​താ​യും പ​ല​രു​മാ​യും സമ്പര്‍ക്കത്തിലായതായതാണ് വിവരം. മാത്രമല്ല വീ​ട്ടി​ല്‍ ന​ട​ന്ന ജ​ന്മ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ കു​റെ​പേ​ര്‍ ടൗ​ണു​മാ​യി സ്ഥി​ര​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​വ​രാ​ണെന്നതും ക​ണ്ടെ​ത്തിയിട്ടുണ്ട് . യു​വാ​വു​മാ​യി പ്രൈ​മ​റി​ത​ല​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ കൂ​ട്ട​ത്തി​ല്‍ കൂ​ത്തു​പ​റ​മ്പില്‍ വ്യാ​പാ​ര സ്ഥാ​പ​നം ന​ട​ത്തു​ന്ന​യാ​ളും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്.

ന​ഗ​ര​സ​ഭ വാ​ര്‍​ഡ് ത​ല സു​ര​ക്ഷ സ​മി​തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ രോഗം ബാ​ധി​ച്ച യു​വാ​വു​മാ​യി ഇരുപതിലധികം പേര്‍ ഹൈ​റി​സ്‌​ക് സ​മ്പര്‍​ക്ക​ത്തി​ല്‍​പെ​ട്ട​വ​രാണെന്ന് ക​ണ്ടെ​ത്തി. ഇ​വ​രെ മു​ഴു​വ​ന്‍ ക്വാ​റ​ന്റീ​ന്‍ സെന്ററിലേക്ക് മാ​റ്റാ​ന്‍ നിര്‍ദേശം നല്‍കി. സെ​ക്ക​ന്‍​ഡ​റി സ​മ്പര്‍​ക്ക​പ​ട്ടി​ക​യി​ല്‍ 200ല്‍ ​അ​ധി​കം പേ​ര്‍ ഉ​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​രോ​ട് വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

അതേസമയം, നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ ക്വാ​റ​ന്റീന്‍ വ്യ​വ​സ്ഥ ലം​ഘി​ച്ച യു​വാ​വി​നും കു​ടും​ബ​ത്തി​നെ​തി​രെ​നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പൊ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട തായി ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​പി. അ​ശോ​ക​ന്‍ വ്യക്തമാക്കി.

Related Articles

Back to top button