Latestpothencode

പോത്തൻകോട് നിന്ന് കാണാതായ വയോധികയെ പത്തു വർഷത്തിന് ശേഷം കണ്ടെത്തി

മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന ശാന്തകുമാരി വീട് വിട്ട് തമ്പാനൂരിലേക്ക് പോവുകയും അവിടുന്ന് ജോലി വാഗ്ദാനം ചെയ്തവർക്കൊപ്പം ഒഡിഷയിലെത്തപ്പെടുകയുമായിരുന്നു

“Manju”

തിരുവനന്തപുരം : പന്തലക്കോട് നിന്നും 10 വർഷം മുന്നേ കാണാതായ വയോധികയെ കണ്ടെത്തി.2011 ജൂലൈ 20നാണു ഞാണ്ടൂർക്കോണം ,കൊടിക്കുന്നിൽ തടത്തരികത്ത് വീട്ടിൽ 59കാരി ശാന്തകുമാരിയെ വീട്ടിൽ നിന്ന് കാണാതായത് .മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന ശാന്തകുമാരി വീട് വിട്ട് തമ്പാനൂരിലേക്ക് പോവുകയും അവിടുന്ന് ജോലി വാഗ്ദാനം ചെയ്തവർക്കൊപ്പം ഒഡിഷയിലെത്തപ്പെടുകയുമായിരുന്നു .മാനസിക നില തെറ്റിയ ഇവരെ പിന്നീട് ഒഡിഷ തെരുവിൽ നിന്നും അക്ഷയ മിഷൻ എന്ന സംഘടനാ ഏറ്റെടുക്കുകയായിരുന്നു .

കൃത്യമായ മരുന്നും ശുശ്രൂഷയും ശാന്തകുമാരിയുടെ ജീവിതത്തിനു ചെറിയ വെളിച്ചം നൽകി .പിന്നീട് ഇവരെ മഹാരാഷ്ട്രയിലുള്ള ശ്രദ്ധ റീഹാബിലിറ്റേഷൻ സെന്ററിൽ എത്തിക്കുകയായിരുന്നു . കൃത്യമായ ചികിത്സ നൽകി ശാന്തകുമാരിയെ അവർ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്നു .തുടർന്നുള്ള അന്വേഷണത്തിൽ ശാന്തകുമാരിയെ പോത്തൻകോട് സ്റ്റേഷൻ പരിധിയിൽ നിന്നാണ് കാണാതാവുന്നതെന്ന് കണ്ടെത്തുകയും സ്റ്റേഷനുമായി ബന്ധപ്പെട്ട സംഘടന ഭാരവാഹി സുലക്ഷണ ഇന്ന് രാവിലെ ശാന്തകുമാരിയെ പോത്തൻകോട് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു . മെഡിക്കൽ ടെസ്റ്റ് ന് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജാരാക്കുന്ന ശാന്തകുമാരിയെ സഹോദരൻ ജോർജിനും സഹോദരി സുശീലക്കുമൊപ്പം വീട്ടിലേക്ക് മടക്കി അയക്കും .10 വർഷങ്ങൾക്ക് മുന്നേ കാണാതായൊരാളെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്നും അതിനായി മുൻകൈ എടുത്ത ശ്രദ്ധ റീഹാബിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്നും പോത്തൻകോഡ് എസ് ഐ വിനോദ് വിക്രമാദിത്യൻ പറഞ്ഞു ..ഓർമയുടെ ലോകത്തേക്ക് ശാന്തകുമാരിയെ മടക്കി കൊണ്ട് വന്നത് ശ്രമകരമായ കാര്യമായിരുന്നുവെന്നും ഇപ്പോഴും മരുന്നുകൾ തുടരുന്നുണ്ടെന്നും ,ഇങ്ങനെയൊരു ഉദ്യമവുമായി ഇവിടേക്ക് എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ശ്രദ്ധ റീഹാബിലിറ്റേഷൻ സെന്റർ പ്രതിനിധി സുലക്ഷണ ശാന്തിഗിരി ന്യൂസിനോട് പറഞ്ഞു . മനുഷ്യത്വപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സുലക്ഷണയെ പോത്തൻകോട് പോലീസു ഉപഹാരം നൽകി ആദരിച്ചു .

Related Articles

Back to top button