India

വീടുകൾ തോറും കൊവിഡ് പരിശോധന

“Manju”

ലക്‌നൗ : കൊറോണയുടെ രണ്ടാം തരംഗത്തോടുള്ള പോരാട്ടം കടുപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. രോഗവ്യാപന തോത് കുറയ്ക്കുന്നതിനാൽ സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർ വീടുകൾ കയറി പരിശോധന നടത്തുകയാണ്. ഇതുവരെ മൂന്ന് കോടിയോളം വീടുകളാണ് ആരോഗ്യപ്രവർത്തകർ സന്ദർശിച്ചത്.

ഈ മാസം അഞ്ച് മുതലാണ് വീടുകളിൽ ചെന്നുള്ള പരിശോധന ആരംഭിച്ചത്. 12 വരെ വിവിധ ബ്ലോക്കുകളിലായി 3,19,37,797 വീടുകൾ സന്ദർശിച്ചു. 2,57,845 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 3,74,685 പേർക്ക് കൊറോണ കിറ്റുകൾ വിതരണം ചെയ്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

രോഗവ്യാപനം രൂക്ഷമായതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് വീടുകളിൽ ചെന്ന് പരിശോധന നടത്താൻ നിർദ്ദേശിച്ചത്. രോഗികളെ എത്രയും വേഗം കണ്ടെത്തി രോഗവ്യാപനം തടയുക ലക്ഷ്യമിട്ടായിരുന്നു നടപടി. രോഗികളെ നേരത്തെ കണ്ടെത്തിയാൽ രോഗവ്യാപനം ഒരു പരിധിവരെ കുറയ്ക്കാൻ കഴിയുമെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നു.

Related Articles

Back to top button