InternationalLatest

രക്ഷാദൗത്യം വിജയകരം; മോദി

“Manju”

യുക്രൈന്‍ രക്ഷാ ദൗത്യം വിജയകരമായിരുന്നുവെന്നും മറ്റുരാജ്യങ്ങള്‍ക്ക് സാധിക്കാത്തത് നം നടത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ആയിരക്കണക്കിന് ആളുകളെ ഇതിനോടകം തന്നെ ഒഴിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 15,900 ഇന്ത്യക്കാരെ ഓപ്പറേഷന്‍ ഗംഗ വഴി തിരിച്ചെത്തിച്ചെന്നും ഇന്ന് എത്തിയത് 2195 പേരാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നാളെ എട്ടു വിമാനങ്ങളിലായി 1500 പേരെ തിരികെ എത്തിക്കുമെന്നും അറിയിച്ചു.

അതേസമയം, യുക്രൈനില്‍ അവശേഷിക്കുന്ന ഇന്ത്യക്കാര്‍ ഉടന്‍ ബന്ധപ്പെടണമെന്ന എംബസി അറിയിച്ചു. വിദ്യാര്‍ഥികളുടെ പേരും ലൊക്കേഷനും ഉള്‍പ്പെടെ എംബസി നല്‍കിയ രജിസ്റ്ററില്‍ രേഖപ്പെടുത്തി മെയില്‍ ചെയ്യണമെന്നും അടിയന്തരമായി എംബസിയുമായി ബന്ധപ്പെടണമെന്നും നിര്‍ദേശം നല്‍കി.യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി സംസാരിച്ചെന്നും ആഭ്യന്തരസുരക്ഷ, സാമ്പത്തിക സഹായം എന്നിവ സംബന്ധിച്ച്‌ ചര്‍ച്ച നടത്തിയെന്നും യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌ക്കി വ്യക്തമാക്കി.

Related Articles

Back to top button