IndiaKeralaLatest

ഉപ്പും കൊളസ്ട്രോളും..?

“Manju”

ഉപ്പ് തിന്നവൻ വെള്ളം കുടിയ്ക്കും. ഇതൊരു പഴഞ്ചൊല്ലാണ്. എന്നാൽ യഥാർത്ഥത്തിൽ ഉപ്പ് കൊണ്ടുള്ള ദോഷം എന്തൊക്കെയാണ്. ഉപ്പ് എങ്ങനെ ഉപയോഗിക്കണം. ഉപ്പും കൊളസ്ട്രോളും തമ്മിലെന്ത് ഇതൊക്കെ ചിന്തിക്കാറുണ്ടോ. ഉപ്പില്ലാത്ത കറിയില്ല. കറിയ്ക്ക് ഉപ്പില്ലേൽ രുചിയില്ല. അങ്ങനെ ഉപ്പ് ഒഴിച്ചുകൂടാൻ വയ്യാത്ത ഒരു സാധനം തന്നെ.
ഉപ്പ് തുറന്നുവയ്ക്കരുത്.
അയഡിന്‍ ചേര്‍ത്ത ഉപ്പ് വായു കടക്കാത്ത വിധം സൂക്ഷിച്ചില്ലെങ്കില്‍ അയഡിന്‍ ബാഷ്പീകരിച്ചു നഷ്ടപ്പെടും. ഉപ്പ് കുപ്പിയിലോ മറ്റോ പകര്‍ന്നശേഷം നന്നായി അടച്ചു സൂക്ഷിക്കുക. ഉപ്പ് അടുപ്പിനടുത്തു വയ്ക്കരുത്. ചൂടു തട്ടിയാലും അയഡിന്‍ നഷ്ടപ്പെടും. അയഡൈസ്ഡ് ഉപ്പിലെ അയഡിന്‍ നഷ്ടപ്പെടാതിരിക്കാനാണ് ഉപ്പില്‍ വെള്ളം ചേര്‍ത്തു സൂക്ഷിക്കരുത് എന്നു പറയാറുള്ളത്. ഉപ്പ് അളന്നു മാത്രം ഉപയോഗിക്കുക. ഉദ്ദേശക്കണക്കില്‍ ചേര്‍ത്താല്‍ അളവില്‍ കൂടാന്‍ സാധ്യതയേറും.
സ്ട്രോക്കും ഉപ്പും
സര്‍വേകള്‍ പ്രകാരം സ്ട്രോക്ക് ഇപ്പോള്‍ സ്ത്രീകളിലാണ് പുരുഷന്മാരേക്കാള്‍ കൂടുതലായി കാണുന്നത്. സ്ട്രസ്, നിയന്ത്രിതമല്ലാത്ത രക്തസമ്മര്‍ദം, അമിതവണ്ണം, മരുന്നുകള്‍ കൃത്യസമയത്തു കഴിക്കാത്ത അവസ്ഥ… ഇതെല്ലാം അടുത്തകാലത്തായി സ്ത്രീകളില്‍ സ്ട്രോക്സാധ്യത വര്‍ധിപ്പിച്ചിരിക്കുന്നു.
ഉപ്പ് അധികമായാല്‍ ബിപി കൂടും. ബിപിയും സ്ട്രോക്കും തമ്മില്‍ ബന്ധമുണ്ട്. ആയതിനാൽ എല്ലാവരും ഉപ്പ് മിതമായി മാത്രം ഉപയോഗിക്കുക.. ഉപ്പ് എത്രയും ഭക്ഷണത്തിൽ കുറയ്ക്കുന്നുവോ അത്രയും നല്ലത്.

Related Articles

Back to top button