International

ഇസ്രായേൽ ഇസ്ലാമിന്റെ മണ്ണാണ് : ഹമാസ് സഹസ്ഥാപകൻ

“Manju”

ടെൽ അവീവ് : ഇസ്രായേൽ എന്നത് ഇസ്ലാം മതവിശ്വാസികളുടെ മണ്ണാണെന്നും ഇസ്രായേൽ ജനതയ്ക്ക് ഇവിടെ നിലനിൽക്കാൻ അവകാശമില്ലെന്നും ഹമാസ് സഹസ്ഥാപകൻ മുഹമ്മദ് അൽ സാഹർ. ഇസ്രായേൽ-പലസ്തീൻ ഏറ്റുമുട്ടൽ ധാരണയായതിന് പിന്നാലെയാണ് ഹമാസ് ഭീകരസംഘടനാ നേതാവ് രംഗത്തെത്തിയത്. അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സാഹറിന്റെ പരാമർശം.

ഇസ്രായേലിന് നേരെ നടത്തിയ ഭീകരാക്രമണം വൻ വിജയമായാണ് കരുതുന്നത്. ഇസ്രായേലിൽ ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലത്തേയ്ക്ക് തന്നെ റോക്കറ്റാക്രമണം നടത്താൻ സാധിച്ചു. ഗാസയിലെ ജനവാസകേന്ദ്രങ്ങളിൽ നിന്നാണ് റോക്കറ്റ് ആക്രമണം നടത്തിയത് എന്ന ആരോപണങ്ങളും സാഹർ നിഷേധിച്ചു. മിക്ക ആക്രമണങ്ങളും അതിർത്തിയിൽ നിന്നാണ് നടത്തിയത്. ഇസ്രായേലിലെ ജനങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം എന്നും സാഹർ വ്യക്തമാക്കി.

ഹമാസും മറ്റ് ഭീകരസംഘടനകളും ചേർന്ന് 4,300 ഓളം റോക്കറ്റുകളാണ് ഇസ്രായേലിന് നേരെ പ്രയോഗിച്ചത്. ഇതിൽ ഭൂരിഭാഗവും ജനവാസകേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു. എന്നാൽ ഇസ്രായേലിന്റെ അയൺ ഡോം ആക്രമണങ്ങളെ ചെറുത്തു നിന്നു. തുടർന്ന് ഇസ്രായേൽ പ്രത്യാക്രമണം നടത്തുകയായിരുന്നു.

11 ദിവസം നീണ്ടു നിന്ന ആക്രമണം കഴിഞ്ഞ വെള്ളിയാഴ്ചയണ് ധാരണയായത്. ഈജിപ്റ്റ്, അമേരിക്ക എന്നീ രാജ്യങ്ങൾ ഇടപെട്ടാണ് ഏറ്റുമുട്ടൽ അവസാനിപ്പിച്ചത്. ഹമാസിന്റെ ഭീകരാക്രമണത്തിൽ മലയാളി ഉൾപ്പെടെ 12 പേരും ഒരു സൈനികനും മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിനിടെ 243 പേർ മരിച്ചതായും പലസ്തീൻ സ്ഥിരീകരിച്ചു.

Related Articles

Back to top button