InternationalLatest

കറുത്ത കുതിരകളായി ടോട്ടന്‍ഹാം

“Manju”

ക്ലബ്ബിന്റെ എന്ത് ലെഗസി പറഞ്ഞാലും ഒരു സീസണ്‍ നിര്‍ണയിക്കുന്നത് നല്ലൊരു മാനേജര്‍ ആണ്. ക്ളോപ്പ്, പെപ്, അന്‍സെലോട്ടി എന്നിവര്‍ മികച്ച ഉദാഹരങ്ങള്‍ ആണ്.ലോകത്തിലെ ഏറ്റവും മികച്ച മാനേജറില്‍ ഒരാളാണ് അന്റോണിയോ കോന്റെ. തന്റേതായ ശൈലി കൊണ്ടും വാശി കൊണ്ടും സ്വായം ഒരു ഇടം കണ്ടെത്തിയ മനുഷ്യന്‍. ഒരു ഫുള്‍ പ്രീ സീസണ്‍ കിട്ടിയതിന്റെ ആനുകൂല്യം അദ്ദേഹത്തെയും ടീമിനെയും വളരെ മികച്ച രീതിയില്‍ തന്നെ സഹായിച്ചിട്ടുണ്ട്. ആദ്യ കളിയില്‍ തന്നെ മികവിന്റെ മിന്നലാട്ടങ്ങള്‍ ടോട്ടന്‍ഹാം കാഴ്ച്ച വെച്ചത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലെങ്കില്‍ മഹാ കഷ്ടം.ടോട്ടന്‍ഹാം എന്നാല്‍ കെയിന്‍ – സോണ്‍ എന്ന സമവാഖ്യമായിരിക്കും എല്ലാ എതിരാളികളുടെയും മനസ്സില്‍. കുലുവോസ്കിയുടെ വരവ് കാര്യങ്ങള്‍ എതിരാളികള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. മുന്പന്തിയിലെ മൂന്ന് പേരും ഒരേ പോലെ അപകടകാരികളായി മാറുന്നത് ആര്‍ക്കാണ് തലവേദന സൃഷ്ടിക്കാത്തത്. കുലുവോസ്കി ഫെബ്രുവരിയില്‍ വന്നതിനു ശേഷം ഇത് വരെ 20 അസിസ്റ്റുകളാണ് ടീമിന് വേണ്ടി സംഭാവന ചെയ്തത്. ടോട്ടന്‍ഹാമിനെ അടിമുടി മാറ്റി മറിച്ചിരിക്കുന്നു ഈ ഈ 22 കാരന്‍.കോന്റെ നടത്തിയ പുതിയ സൈനിങ്‌സും ഒന്നിനൊന്നു മെച്ചം. പണിയെടുക്കുന്നതില്‍ ഒരു മടിയും കാണിക്കാത്ത പെരിസിച്, യുവാന്‍ ബിസ്സവുമ എന്നിവരാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. ട്രെയിനിങ് കഴിഞ്ഞു ടോട്ടന്‍ഹാം കളിക്കാര്‍ കുഴഞ്ഞു വീഴുന്ന വീഡിയോ നമ്മള്‍ എല്ലാവരും കണ്ടതാണ്. അത്രയും തീവ്രതക്ക് വാശി പിടിക്കുന്ന മാനേജറിന് പറ്റിയ രണ്ടു പട കുതിരകള്‍. രണ്ടു പുതിയ വിങ് ബൈക്കുകളും ടീമിലേക്ക് കോന്റെ എത്തിച്ചു കഴിഞ്ഞിരിക്കുന്നു – സ്പെന്സും ഒടിഗീയും.

Related Articles

Back to top button