KeralaLatest

“തീരുമാനം പാര്‍ട്ടിയുടേതാണ്, അത് പൂര്‍ണ്ണമായും അംഗീകരിക്കുന്നു”

“Manju”

തിരുവനന്തപുരം: മന്ത്രിസഭയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന തീരുമാനം പാര്‍ട്ടിയുടേതാണെന്നും അത് പൂര്‍ണ്ണമായും അംഗീകരിക്കുമെന്നും കെകെ ശൈലജ. രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയ പാര്‍ട്ടി നടപടിയോട് പ്രതികരിക്കുകയായിരുന്നു അവര്‍. അപ്രതീക്ഷിത തീരുമാനത്തിലൂടെയാണ് മുതിര്‍ന്ന കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ശൈലജയെ അടക്കം നിലവിലെ എല്ലാ മന്ത്രിമാരേയും മാറ്റി നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചത്.

എല്ലാം പുതുമുഖങ്ങള്‍ എന്നത് പാര്‍ട്ടി തീരുമാനം ആണെന്നും കെകെ ശൈലജക്ക് വേണ്ടി മാത്രം അത്തരത്തില്‍ ഇളവ് നല്‍കേണ്ടതില്ലെന്നും സിപിഎം തീരുമാനിക്കുകയായിരുന്നു. 12 സിപിഎം മന്ത്രിമാരില്‍ പിണറായി വിജയന്‍ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളാണ്.

കൊവിഡ് വ്യാപനം അടക്കം സാഹചര്യം നിലനില്‍ക്കെ കഴിഞ്ഞ മന്ത്രിസഭയില്‍ മികച്ച പ്രകടനം കാഴ്ചവച്ച മന്ത്രിയെന്ന നിലയിലാണ് കെകെ ശൈലജയുടെ പേര് മാത്രം ചര്‍ച്ചകളില്‍ ഉയര്‍ന്ന് വന്നത്. ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ജനപ്രീതി നേടിയ മന്ത്രി കെ.കെ. ശൈലജയായിരുന്നു.

Related Articles

Back to top button