IndiaLatest

ലോക്​ഡൗണ്‍ ജൂണ്‍ ഒന്ന്​ വരെ നീട്ടി

“Manju”

ഭുവനേശ്വര്‍: കോവിഡ്​ രോഗികളുടെ ദിനം പ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഒഡീഷ സര്‍ക്കാര്‍ ലോക്​ഡൗണ്‍ ജൂണ്‍ ഒന്ന്​ വരെ നീട്ടി.നിലവി​ലെ ലോക്​ഡൗണ്‍ മെയ്​ 19 ന് അവസാനിക്കാനിരിക്കെയാണ്​ ചീഫ് സെക്രട്ടറി എസ്‌.സി മോഹന്‍പത്ര വാര്‍ത്തകുറിപ്പിലൂടെ ലോക്​ഡൗണ്‍ നീട്ടിയ കാര്യം അറിയിച്ചത്​.

ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനം പൂര്‍ണമായി അടച്ചിടും. ലോക്ക്ഡൗണിന്‍റെ രണ്ടാം ഘട്ടത്തില്‍ കൂടതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മോഹന്‍പത്ര പറഞ്ഞു. അവശ്യവസ്തുക്കള്‍ വാങ്ങാനുള്ള സമയം രാവിലെ 6 മുതല്‍ 11 വരെയായി കുറച്ചു. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ല്‍ നിന്ന് 25 ആക്കി.മരണാനന്തര ചടങ്ങുകളില്‍ പ​ങ്കെടുക്കുന്നവരുടെ എണ്ണം 20 ആയി പരിമിതപ്പെടുത്തുകയും ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു.

Related Articles

Back to top button