IndiaKeralaLatest

ബാബു ആന്റണിയുടെ ‘സുഖമോ ദേവി’ വൈറലാകുന്നു

“Manju”

അടിയും ഇടിയും അഭിനയവും മാത്രമല്ല, പാടാനും തനിക്ക് കഴിയുമെന്ന് തെളിയിച്ച്‌ നടന്‍ ബാബു ആന്റണി. ‘സുഖമോ ദേവി’ എന്ന ഹിറ്റ് പാട്ടിന്റെ കവര്‍ പതിപ്പുമായാണ് താരം എത്തിയിരിക്കുന്നത്. ബാബു ആന്റണി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ പങ്കുവച്ചത്.
പ്രമുഖര്‍ ഉള്‍പ്പെടെ പലരും കമന്റുകളുമായെത്തുന്നുണ്ട്. സ്ട്രോങ് മസിലുകള്‍ മാത്രമല്ല മധുരമായ ആലാപന ശൈലി കൂടി ഉണ്ടെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞത് എന്നാണ് ആരാധകര്‍ പറയുന്നത്.
വേണു നാഗവള്ളിയുടെ സംവിധാനത്തില്‍ 1986-ല്‍ പുറത്തിറങ്ങിയ ‘സുഖമോ ദേവി’ എന്ന ചിത്രത്തിലെ ഗാനമാണിത്. മോഹന്‍ലാല്‍, ഉര്‍വശി, ഗീത, ശങ്കര്‍, തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Related Articles

Back to top button