IndiaLatest

സെറൊ ടൈപ്പ് -2 ഡെങ്കി ; 11 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

“Manju”

ന്യൂഡല്‍ഹി: അപകടകാരിയായ ഡെങ്കിപ്പനിക്കെതിരേ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കേരളം അടക്കമുള്ള 11 സംസ്ഥാനങ്ങള്‍ക്കാണ് ഡെങ്കിപ്പനി പരത്തുന്ന വൈറസിനെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ഒഡിഷ, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് സെറോ ടൈപ്പ് – 2 ഡെങ്കി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സെറോ ടൈപ്പ് – 2 ഡെങ്കി കേസുകള്‍ രാജ്യത്ത് വര്‍ധിക്കുകയാണെന്നും സംസ്ഥാനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നുമാണ് മുന്നറിയിപ്പ്.

വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്രം നടത്തിയ കോവിഡ് അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി ഡെങ്കി വൈറസിനെതിരേ മുന്നറിയിപ്പ് നല്‍കിയത്. മറ്റുള്ള രോഗങ്ങളേക്കാള്‍ ഏറ്റവും അപകടകാരികളാണ് സെറോ ടൈപ്പ് – 2 ഡെങ്കി കേസുകളെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. അതെ സമയം രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ ഇപ്പോഴും കോവിഡ് പോസിറ്റീവ് നിരക്ക് കൂടുതലാണ്. 70 ജില്ലകളില്‍ ഇപ്പോഴും 5% ല്‍ കൂടുതലാണ് പോസിറ്റി നിരക്ക്. 34 ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് 10% കടന്നതായും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.

Related Articles

Back to top button