KeralaLatest

കെട്ടിടത്തിനടിയില്‍ നിന്ന് കണ്ടെടുത്തത് 240 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍

“Manju”

കുട്ടികളടക്കം 240 ഓളം പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന കെട്ടിടത്തിനടിയില്‍ നിന്നാണ് പുരാവസ്തു ഗവേഷകര്‍ ഇവ കണ്ടെടുത്തത്. വെയില്‍സിലെ പെംബ്രോക്കര്‍ഷയറിലാണ് സംഭവം.
1256-ല്‍ ഡൊമിനിക്കന്‍ സന്യാസിമാരുടെ ഉത്തരവ് പ്രകാരം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്ന സെന്റ് സേവിയേഴ്സ് പ്രിയറിയിലെ താമസക്കാരുടേതാണ് മൃതദേഹാവശിഷ്ടങ്ങള്‍ എന്നാണ് കരുതപ്പെടുന്നത്. പഴയ ഓക്കി വൈറ്റ് കെട്ടിടത്തിന് കീഴിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. നൂറ് വര്‍ഷത്തോളം കൈവശപ്പെടുത്തിയ ശേഷം 2013 ലാണ് ഈ സ്ഥലം അടച്ചുപൂട്ടിയത്.
ഡോര്‍മെറ്ററികളും, സ്‌ക്രിപ്‌റ്റോറിയങ്ങളും ( യൂറോപ്യന്‍ ആശ്രമങ്ങളിലെ എഴുത്ത് മുറികള്‍) ഉള്ള കെട്ടിടങ്ങളാകാം ഇതെന്ന് സൈറ്റിന്റെ സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഷോബ്രൂക്ക് കെട്ടിടത്തെക്കുറിച്ച്‌ പറഞ്ഞു. സമ്ബന്നരെ മുതല്‍ സാധാരണക്കാരെ ഇവിടെ അടക്കം ചെയ്തിട്ടുണ്ടെന്നാണ് വിവരം. കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ അക്കാലത്തെ ഉയര്‍ന്ന മരണനിരക്കിന്റെ സൂചനയാണെന്നും വിശ്വസിക്കുന്നു. ഈ അവശിഷ്ടങ്ങള്‍ കൂടുതല്‍ പരിശോധനയ്‌ക്ക് വിധേയമാക്കാനാണ് തീരുമാനം.
തലയ്‌ക്ക് പരിക്കേറ്റ തരത്തിലുള്ള മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. യുദ്ധങ്ങളില്‍ അമ്ബുകളോ മറ്റ് ആയുധങ്ങളോ കൊണ്ട് ഉണ്ടായ മുറിവുകളാകാം ഇത് എന്ന് ഷോബ്രൂക്ക് പറഞ്ഞു. ‘1405-ല്‍ നടന്ന പ്രക്ഷോഭത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടിരുന്നു എന്നാണ് ചരിത്രം പറയുന്നത്.
തന്റെ സ്വപ്നങ്ങളില്‍ പോലും ഒരിക്കലും താന്‍ ഇത്രയും വലിയ കാര്യങ്ങളില്‍ ഏര്‍പ്പെടുമെന്ന് കരുതിയിരുന്നില്ലെന്നാണ് ഈ കണ്ടെത്തലിനെക്കുറിച്ച്‌ പുരാവസ്തു ഗവേഷകനായ ഗാബി ലെസ്റ്റര്‍ പറഞ്ഞത്. ഈ സൈറ്റ് ഹാവര്‍ഫോര്‍ഡ്വെസ്റ്റിന്റെയും പെംബ്രോക്ഷെയറിന്റെയും ചരിത്രത്തിന്റെ ഒരു വലിയ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button