KeralaLatest

പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി

“Manju”

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച്‌ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം ഉയരുന്നതിനിടെ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി നിരീക്ഷകര്‍ക്ക് മുന്നില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനുശേഷം ഇത് സംബന്ധിച്ച്‌ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി ട്വിറ്ററില്‍ കുറിച്ചു.ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മാധ്യമ വാര്‍ത്തകള്‍ അസത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം രൂക്ഷമായതോടെയാണ് പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി തന്നെ രംഗത്ത് എത്തിയത്.

Related Articles

Back to top button