KeralaLatest

പ്രധാനമന്ത്രിക്ക് കത്തയച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

“Manju”

തിരുവനന്തപുരം : കേരളത്തിനുള്ള ഓക്‌സിജന്‍ വിഹിതം 450 ടണ്‍ ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. അതേസമയം കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ വിഹിതം കേന്ദ്രസര്‍ക്കാര്‍ 358 മെട്രിക് ടണ്ണായി വര്‍ദ്ധിപ്പിച്ചിരുന്നു,​ വര്‍ധിപ്പിച്ചത്. ഇതിന് പിന്നാലെയാണ് കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി 300 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്നും പ്രതിദിന വിഹിതം 450 ടണ്‍ ആയി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചത്.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് ഓക്‌സിജന്‍ വിഹിതം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്. ഈ ആവശ്യം പരിഗണിച്ചുകൊണ്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തിനുള്ള പ്രതിദിന ഓക്‌സിജന്‍ വിഹിതം 135 മെട്രിക് ടണ്‍ കൂടി വര്‍ധിപ്പിച്ചത്. നേരത്തെ 223 മെട്രിക് ടണ്ണായിരുന്നു ഇത്. ഇത് സംബന്ധിച്ച്‌ ഉത്തരവ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. പ്രധാനമായും ബെല്ലാരി, കഞ്ചിക്കോട്, ജംഷഡ്പൂര്‍, റൂര്‍ക്കേല തുടങ്ങിയ പ്ലാന്റുകളില്‍ നിന്നായിരിക്കും അധിക ഓക്‌സിജന്‍ ലഭിക്കുക. .

Related Articles

Back to top button