IndiaKeralaLatest

കോവിഡ് മുക്തി നേടിയ രണ്ടുപേര്‍ക്ക് ചെറുകുടലില്‍ ബ്ലാക്ക് ഫംഗസ് കണ്ടെത്തി

“Manju”

ഡൽഹിയിൽ രണ്ടുപേർക്ക് ചെറുകുടലിൽ ബ്ലാക്ക് ഫംഗസ് ബാധ; അപൂർവങ്ങളിൽ അപൂർവമെന്ന്  ഡോക്ടർമാർ | Black Fungus in intestine: Rarest of rare cases found, treated  at Delhi's Sir Ganga Ram ...
ഡല്‍ഹി: ഡല്‍ഹിയില്‍ രണ്ടുപേര്‍ക്ക് ചെറുകുടലില്‍ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തി.ഇവര്‍ രണ്ടുപേരും കോവിഡ് മുക്തി നേടിയവരാണ്.56 വയസ്സുള്ളയാളാണ് ഇതില്‍ ഒരു രോഗി. കോവിഡില്‍ നിന്ന് മുക്തി നേടിയ ശേഷം ഇദ്ദേഹത്തിന് വയറുവേദന അനുഭവപ്പെടുകയായിരുന്നു. പ്രത്യേക ചികിത്സ തേടാതെ അസിഡിറ്റിയ്ക്കുള്ള മരുന്ന് കഴിച്ചത് നില വഷളാക്കി.
തുടര്‍ന്ന് സി.ടി സ്കാന്‍ നടത്തിയപ്പോള്‍ ചെറുകുടലിനുള്ളില്‍ അസ്വാഭാവികത കണ്ടെത്തുകയും തുടര്‍ന്ന് മ്യൂകര്‍മൈകോസിസ് എന്നറിയപ്പെടുന്ന ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തുകയായിരുന്നു. ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
68 വയസ്സുള്ളയാളാണ് രണ്ടാമത്തെ രോഗി. ഇദ്ദേഹത്തിനും കോവിഡ് മുക്തി നേടിയശേഷം വയറുവേദന അനുഭവപ്പെട്ടിരുന്നു. പ്രമേഹരോഗിയായ ഇദ്ദേഹം സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിച്ചിരുന്നു

Related Articles

Back to top button