Uncategorized

ഡിസ്നിലാന്റ് സന്ദര്‍ശിച്ച് ലോക റെക്കോര്‍ഡിട്ട് അമേരിക്കന്‍ പൗരന്‍

“Manju”

ഡിസ്നിലാന്‍ഡില്‍ എത്തിയത് 3,000 തവണ; ലോക റെക്കോര്‍ഡ് സ്വന്തമാക്കി അമേരിക്കന്‍ പൗരന്‍

സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളില്‍ ഒന്നാണ് ഡിസ്നിലാന്‍ഡ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇവിടെ എത്തണമെന്ന് ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ തവണ ഡിസ്നിലാന്‍ഡ് സന്ദര്‍ശിക്കുന്ന വ്യക്തി എന്ന ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു അമേരിക്കന്‍ പൗരന്‍. കാലിഫോര്‍ണിയ സ്വദേശിയും ഡിസ്നി പ്രേമിയുമായ ജെഫ് റീറ്റ്സാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുന്നത്.

ഒന്നും രണ്ടുമല്ല തുടര്‍ച്ചയായി 3,000ത്തോളം തവണ കാലിഫോര്‍ണിയയിലെ അനാഹൈം സിറ്റിയിലെ ഡിസ്നിലാന്‍ഡില്‍ ജെഫ് സന്ദര്‍ശനം നടത്തി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അനുസരിച്ച്‌, 2020 മാര്‍ച്ച്‌ 13 വരെ ജെഫ് റീറ്റ്സ് 2,995 തവണ ഭൂമിയിലെ ഏറ്റവും സന്തോഷകരമായ സ്ഥലംസന്ദര്‍ശിച്ചിട്ടുണ്ട്. മുന്‍ വ്യോമസേന ഉദ്യോഗസ്ഥനാണ് ജെഫ് റീറ്റ്സ്. ജോലിയില്‍ നിന്നും വിരമിച്ച ശേഷം പാര്‍ക്ക് സന്ദര്‍ശനം പതിവാക്കി. 2012 ജനുവരി 1 നാണ് റീറ്റ്സ് ആദ്യമായി ഡിസ്നിലാന്‍ഡില്‍ എത്തുന്നത്.

വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും ജെഫ് തീം പാര്‍ക്കില്‍ എത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്റെ ദൈനംദിന ജോലികളുമായി പൊരുത്തപ്പെടാന്‍ രാത്രിയിലാണ് സന്ദര്‍ശനം എന്നുമാത്രം. തന്റെ അപൂര്‍വ നേട്ടത്തെ കുറിച്ച്‌ ജെഫ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 2017-ല്‍ തുടര്‍ച്ചയായി 2,000 സന്ദര്‍ശനങ്ങള്‍ നടത്തി കാലിഫോര്‍ണിയയിലെ ഹണ്ടിംഗ്ടണ്‍ ബീച്ചില്‍ നിന്നുള്ള 50 കാരന്‍ ആദ്യമായി ശ്രദ്ധ നേടിയിരുന്നു

Related Articles

Back to top button