Uncategorized

ജെസിബി തടഞ്ഞ് മൂര്‍ഖന്‍ പാമ്പ്; രണ്ടു മണിക്കൂര്‍ ഒരേ നില്‍പ്പ്

“Manju”

ജെസിബി പത്തിവിടർത്തി തടഞ്ഞ മൂർഖൻ പാമ്പ് ഒരേ നിൽപ്പ് രണ്ടു മണിക്കൂർ | a  cobra was caught in front of the JCB after two hours in kothamangalam  ernakulam – News18 Malayalam

കൊച്ചി: ജെസിബിക്ക് മുന്നില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍ പാമ്ബ് രണ്ടു മണിക്കൂര്‍ ഒരേ നില്‍പ്പ്. കോതമംഗലം ഇഞ്ചൂരിലാണ് സംഭവം.

കഴിഞ്ഞ ദിവസം രാത്രിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പറമ്ബില്‍ പാമ്ബിനെ കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ പാമ്ബിനെ സാഹസികമായി പിടികൂടി.

ഇന്നലെ രാത്രി ഏഴുമണിയോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരുന്ന പറമ്ബില്‍ നിന്ന് മൂര്‍ഖന്‍ പാമ്ബിനെ കണ്ടെത്തിയത്. JCB ഉപയോഗിച്ച്‌ പറമ്ബില്‍ പണി ചെയ്തു കൊണ്ടിരിക്കുമ്ബോള്‍ പറമ്ബിന്റെ മുകള്‍ ഭാഗത്തു നിന്നുമാണ് പാമ്ബ് ഇറങ്ങി വന്നത്. ജെസിബിയുടെ മുന്‍പില്‍ വന്ന പാമ്ബ് ഏകദേശം രണ്ട് മണിക്കൂറോളം പത്തിവിടര്‍ത്തി നിന്നു.

വിവരം അറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടി. പലരീതിയില്‍ പാമ്ബിനെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും പാമ്ബ് ജെസിബിക്കു മുന്നില്‍ തന്നെ തുടര്‍ന്നു. ഇതിനിടെ സമീപത്തേക്ക് എത്തുന്നവര്‍ക്കുനേരെ പാമ്ബ് ചീറ്റുകയും ചെയ്തു. ഇതോടെ പാമ്ബുപിടിത്ത വിദഗ്ദ്ധന്‍ സി കെ വര്‍ഗീസിനെ വിവരം അറിയിച്ചു.

വനപാലകര്‍ക്കൊപ്പം സ്ഥലത്തെത്തിയ സി കെ വര്‍ഗീസ് ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ സാഹസികമായി പാമ്ബിനെ പിടികൂടുകയായിരുന്നു. പാമ്ബിനെ പിന്നീട് വനപാലകര്‍ ഉള്‍വനത്തില്‍ തുറന്നുവിടുകയായിരുന്നു.

 

 

 

Related Articles

Back to top button