KeralaLatest

ഓ​ട്ടോ​റി​ക്ഷ മറിഞ്ഞ് അപകടം

“Manju”

കോട്ടയം: കു​റു​പ്പ​ന്ത​റ​യി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ​റി​ക്ഷ തോ​ട്ടി​ലേ​ക്ക് മറിഞ്ഞ് അപകടം. വണ്ടിയിലുണ്ടായി​രു​ന്ന ദ​മ്പ​തി​ക​ളും ഡ്രൈ​വ​റും സമീപവാസികളുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് അത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെടുകയുണ്ടായി. മോ​നി​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ സാ​മു​വ​ല്‍ (65), ഭാ​ര്യ ഏ​ലി (62), ഓ​ട്ടോ ഡ്രൈ​വ​ര്‍ സാ​ബു (45) എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​ നി​ന്ന്​ ര​ക്ഷ​പ്പെട്ടിരിക്കുന്നത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ കു​റു​പ്പ​ന്ത​റ ക​ട​വി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം നടന്നിരിക്കുന്നത്. കു​റു​പ്പ​ന്ത​റ ക​ട​വി​ലെ എ​സ് വ​ള​വ് ആ​കൃ​തി​യി​ലു​ള്ള റോ​ഡിന്റെ സ​മീ​പ​ത്ത് തോ​ട്ടി​ലെ വെ​ള്ളം ക​ര​ക​വി​ഞ്ഞു ​കി​ട​ന്ന​തി​നാ​ല്‍ ഡ്രൈ​വ​ര്‍​ക്ക് തോ​ടും റോ​ഡും തി​രി​ച്ച​റി​യാ​തെ ഓ​ട്ടോ തോ​ട്ടി​ലേ​ക്ക് തെ​ന്നി​വീ​ഴു​ക​യാ​യി​രു​ന്നു.

Related Articles

Back to top button