Kerala

ജുഡീഷ്യൽ കമ്മീഷനെതിരെ ഇഡി കോടതിയിൽ

“Manju”

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച നടപടിക്കെതിരെ ഇഡി ഹൈക്കോടതിയിൽ. അന്വേഷണ കമ്മീഷനെ നിയമിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി. മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് ഉത്തരവിറക്കിയത്. അന്വേഷണം അട്ടിമറിക്കാനാണ് കമ്മീഷനെ നിയമിച്ചതെന്നും ഇഡി ഹൈക്കോടതിയിൽ അറിയിച്ചു.

1952 ലെ കമ്മീഷൻ ഓഫ് എൻക്വയറി നിയമപ്രകാരം സംസ്ഥാന സർക്കാരിന് കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ അധികാരമില്ല. സർക്കാരിന്റെ ഈ നടപടി ഫെഡറലിസത്തിന് വിരുദ്ധമെന്നും കമ്മീഷൻ നിയമനം അസാധുവാക്കണമെന്നും ഇഡി കോടതിയിൽ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് പ്രതികളെ ഭീക്ഷണിപ്പെടുത്തിയെന്ന ആരോപണവും, സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ ഇഡി ശ്രമിക്കുന്നുവെന്ന ആരോപണവുമാണ് ജുഡീഷ്യൽ കമ്മീഷൻ അന്വേഷിക്കുന്നത്. ഇഡിയുടെ അന്വേഷണത്തിന് പിന്നിൽ രഹസ്യ അജണ്ടയുണ്ടെന്നാണ് സർക്കാരിന്റെ നിലപാട്.

സ്വർണക്കടത്തിന്റെ അന്വേഷണം സർക്കാരിന് തിരിച്ചടിയാകാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടായിരുന്നു ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചിരുന്നത്. ഇഡിയുടെ അന്വേഷണം അട്ടിമറിക്കാനാണ് കമ്മീഷന്റെ ശ്രമമെന്ന് നേരത്തെ ഇഡി അറിയിച്ചിരുന്നു. കൂടാതെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് പല പ്രമുഖരുടെയും പേരുകൾ പുറത്ത് വന്നതിനു പിന്നാലെയാണ് ജുഡീഷ്യൽ അന്വേഷണമെന്നും നേരത്തെ ഇഡി കോടതിയിൽ അറിയിച്ചിരുന്നു.

Related Articles

Back to top button