KeralaLatest

സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

“Manju”

സിന്ധുമോൾ. ആർ

ജയസൂര്യ, അദിതി റാവു ഹൈദാരി, ദേവ് മോഹന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സൂഫിയും സുജാതയുംഎന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ ഐസിയുവിലാണ് ഷാനവാസ് ഇപ്പോള്‍.

അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്ത് ജോലികളുമായി തിരക്കിലായിരുന്നു ഷാനവാസ്. അതിനിടയിലാണ് ഹൃദയാഘാതം സംഭവിച്ചത്. അപകടനില തരണം ചെയ്തിട്ടില്ലെന്നും 72 മണിക്കൂര്‍ നിരീക്ഷണം വേണമെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ സൂഫിയും സുജാതയുംഏറെ ജനശ്രദ്ധ നേടിയിരുന്നു. കരി എന്നൊരു സിനിമയും ഷാനവാസ് സംവിധാനം ചെയ്തിരുന്നു.

 

Related Articles

Back to top button