KeralaLatest

തേള്‍ വിഷം : ഏറ്റവും വിലയേറിയ ദ്രാവകം

“Manju”
തേള്‍ വിഷം : ഏറ്റവും വിലയേറിയ ദ്രാവകം

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ദ്രാവകം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? തേളിന്റെ വിഷമാണത്. ഒരാളെ കൊല്ലാനുള്ള കഴിവ് എന്നതിനേക്കാളുപരി ഒട്ടേറ പ്രത്യേകതകള്‍ ഉള്ളതുകൊണ്ടാണ് തേളിന്റെ വിഷം ഇത്രമാത്രം വിലമതിക്കുന്നത്.

ഈ തേളിന്റെ വിഷം ഒരു ഗാലണ്‍ നിറയണമെങ്കില്‍ 2.64 ദശലക്ഷം തവണ അവ വിഷം പുറപ്പെടുവിക്കണമന്നാണ് കണക്ക്. നിരവധി മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഈ വിഷം ഉപയോഗപ്രദമാണെന്നും വിദഗ്ധര്‍ പറയുന്നു. അതിമാരകമായ അര്‍ബുദങ്ങള്‍ മുതല്‍ മലേറിയ ചികിത്സിക്കുന്നതിന് വരെ തേള്‍ വിഷം ഉപയോഗിക്കാമെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍.

ഇതുപോലെ ഗാലണ്‍ കണക്കിന് വിറ്റഴിക്കുന്ന, ഏത് മാര്‍ക്കറ്റിലും കിട്ടുന്ന സാധനമല്ല ഈ തേളിന്റെ വിഷം. ഡ്രോപ്പുകളായാണ് ഇത് വില്‍പന നടത്തുക. പഞ്ചസാര തരിയുടെ അത്രേം മാത്രം വിഷമെടുത്താല്‍ അതിനുവരും 130 ഡോളര്‍. ഇത്രയും ഉയര്‍ന്ന വിലയീടാക്കാന്‍ കാരണവുമുണ്ട്. ഒരു തേളില്‍ നിന്നും ഒറ്റത്തവണ പുറപ്പെടുവിക്കുന്ന വിഷത്തിന്റെ അളവ് വളരെ കുറവാണ് എന്നത് തന്നെയാണ് കാരണം. വെറും രണ്ട് മില്ലിഗ്രാം വിഷം മാത്രമാണ് തേളില്‍ നിന്ന് ഒരു പ്രാവശ്യം ലഭിക്കുക.

നോര്‍ത്ത് ആഫ്രിക്ക മുതല്‍ മിഡില്‍ ഈസ്റ്റ് വരെയുള്ള മേഖലകളിലാണ് ഡെത്ത് സ്റ്റാല്‍ക്കര്‍ തേള്‍ അധിവസിക്കുന്നത്. മരുഭൂമികളാണ് ഇവയുടെ പ്രിയങ്കരമായ ഇടങ്ങള്‍. അതീവ അപകടകാരിയാണെങ്കിലും ഈ തേള്‍ കുത്തിയാല്‍ ആരോഗ്യവാനായ മനുഷ്യന്‍ അത്ര പെട്ടെന്ന് മരിക്കുകയില്ല. അസഹനീയമായ വേദനയുണ്ടാകുമെങ്കിലും അതിജീവിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Related Articles

Back to top button