IndiaKeralaLatest

പശുവിനെ വിറ്റ് കോവിഡ് പ്രതിരോധത്തിന് വാഹനമിറക്കി മെംബര്‍

“Manju”

കൂട്ടാലിട: കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് അംഗം ടി.പി. ഉഷ നല്ല ക്ഷീരകര്‍ഷകയാണ്. മികച്ച ക്ഷീരകര്‍ഷകക്കുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ജനപ്രതിനിധിയായിട്ടും പശുവളര്‍ത്താന്‍ സമയം കണ്ടെത്തിയിരുന്നു.
എന്നാല്‍, നാട്ടില്‍ കോവിഡ് രൂക്ഷമായതോടെ രോഗികളെ ആശുപത്രിയില്‍ എത്തിക്കാനും നിരീക്ഷണത്തിലുള്ളവരെ പരിശോധനക്ക് കൊണ്ടുപോകാനും മറ്റും വാഹനത്തിന് ക്ഷാമം നേരിട്ടു. അപ്പോള്‍ പശുവിനെ വിറ്റുകിട്ടിയ പണം ഉള്‍പ്പെടെ ഉപയോഗിച്ച്‌ സെക്കന്‍ഡ് ഹാന്‍ഡ് ടവേര വാങ്ങുകയായിരുന്നു.
രണ്ടാംവാര്‍ഡിെലയും കോട്ടൂര്‍ പഞ്ചായത്തിെലയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഈ വാഹനം ഉപയോഗിക്കാനാണ് തീരുമാനം. വാഹനം കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.എച്ച്‌. സുരേഷ് വാര്‍ഡ് ആര്‍.ആര്‍.ടിക്ക് കൈമാറി.
വളന്‍റിയര്‍ രാഹുല്‍ കൊടുവാം കുനി ഏറ്റുവാങ്ങി. ആര്‍.ആര്‍.ടി. കോഓഡിനേറ്റര്‍ സതീശന്‍ മാടംവള്ളിക്കണ്ടി, ടി.പി. രവീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയറിെന്‍റ ഭാഗമായി കുന്നോത്ത് ജിനീഷ് നേരേത്ത നല്‍കിയ ഓട്ടോറിക്ഷ ഉള്‍പ്പെടെ ഇപ്പോള്‍ രണ്ട് വാഹനങ്ങളാണ് രണ്ടാം വാര്‍ഡ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനുള്ളത്.

Related Articles

Back to top button