Latest

ഹൃദയാരോഗ്യ സംരക്ഷണത്തിന് ഓറഞ്ച്

“Manju”

സിട്രസ് വിഭാഗത്തിലുള്ള ഫലമാണ് ‘ഓറഞ്ച്’. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും കൂടി സ്രോതസാണ്. അതിനാല്‍ ഇവ ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ്. ഓറഞ്ചിലുള്ള ഫൈബറുകള്‍ അള്‍സറും മലബന്ധവും തടയുന്നു. നാരുകളാല്‍ സമ്പുഷ്ടമായതുകൊണ്ട് കൊളസ്ട്രോള്‍ നിയന്ത്രിക്കാനും ഓറഞ്ചിന് സാധിക്കും.

ശ്വാസകോശപ്രശ്നങ്ങളെ പ്രതിരോധിക്കാനും ഓറഞ്ച് ഉത്തമമാണ്. ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് രക്തം കട്ടപിടിക്കുന്നതും ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു. സിട്രിക് ആസിഡിന്റെ മികച്ചൊരു ഉറവിടമാണ് ഓറഞ്ച്. ഇത് വൃക്കയിലെ കല്ല് ഉണ്ടാകുന്നത് തടയാന്‍ സഹായിക്കുന്നു. വൃക്കരോ​ഗമുള്ളവര്‍ ആഴ്ചയില്‍ രണ്ട് തവണ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശീലമാക്കണമെന്നാണ് വിദ​ഗ്ധര്‍ പറയുന്നത്.

അതൊടൊപ്പം തന്നെ ഓറഞ്ചില്‍ വിറ്റാമിന്‍ സിയും ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി ശരീരത്തിലെ ഇരുമ്ബിന്‍റെ ആഗിരണം വര്‍ധിപ്പിച്ച്‌ വിളര്‍ച്ച തടയുന്നു. ദിവസവും രണ്ടര ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദ​ഗ്ധര്‍ പറയുന്നത്.

Related Articles

Back to top button