കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് നടി അനുശ്രീ
പത്തനംതിട്ട: കോൺഗ്രസ് സ്ഥാനാർഥിയുടെ പ്രചാരണത്തിനിറങ്ങി നടി അനുശ്രീ. ചെന്നീർക്കര പഞ്ചായത്തിലെ 12-ാം വാർഡിലെ യു.ഡി.എഫ്. സ്ഥാനാർഥി റിനോയ് വർഗീസിന് വേണ്ടിയാണ് നടി വോട്ട് ചോദിച്ചത്. വാര്‍ഡിലെ കോണ്‍ഗ്രസ് കുടുംബസംഗമത്തില്‍ പങ്കെടുത്ത നടി ആരാധര്‍ക്കൊപ്പം സെല്‍ഫിയും എടുത്തു. റിനോയ് വര്‍ഗീസുമായി ദീര്‍ഘനാളത്തെ സൌഹൃദമാണ് അനുശ്രീയ്ക്കുള്ളത്. റിനോയ് വര്‍ഗീസ് നാട്ടുകാര്‍ക്ക് ചെയ്തുകൊടുക്കാമെന്ന് ഏറ്റിട്ടുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്ന് തനിക്ക് പൂര്ണ്ണവിശ്വാസമുള്ളതിനാലാണ് പ്രചരണത്തില്‍ പങ്കെടുത്തതെന്നും നടി അറിയിച്ചു.
നേരത്തെ ബാലഗോകുലത്തിന്റെ ശോഭയാത്രയില്‍ പങ്കെടുത്ത അനുശ്രീയെ ബി.ജെ.പി.യുമായി ബന്ധിപ്പിച്ച് സോഷ്യല്‍ മീഡിയകളിലടക്കം പ്രചരണം ഉണ്ടായിരുന്നു. അത് അവരുടെ വ്യക്തിപരമായ ഇഷ്ടമാണെന്നും ഇത് തന്റെ വ്യക്തിപരമായ ഇഷ്ടമാണെന്നും അവര്‍ അറിയിച്ചു. അനുശ്രീ പങ്കെടുത്ത യു.ഡി.എഫ്. കുടുംബസംഗമങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.