IndiaKeralaLatest

പി.പി.ഇ കിറ്റും മാസ്കും വാങ്ങാന്‍ ഒരുലക്ഷം രൂപ നല്‍കി നിയുക്ത എം.എല്‍.എ

“Manju”

പി.പി.ഇ കിറ്റും മാസ്കും വാങ്ങാൻ സ്വന്തം കൈയിൽനിന്ന്​ ഒരുലക്ഷം രൂപ നൽകി  നിയുക്ത എം.എൽ.എ | GR Anil donated rupees one lakh for covid fund of  hospital | Madhyamam
നെടുമങ്ങാട്: എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട ജി.ആര്‍. അനില്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് സ്വന്തം കൈയില്‍നിന്ന് ഒരു ലക്ഷം രൂപ സംഭാവന നല്‍കി.
ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പി.പി.ഇ കിറ്റും മാസ്കും വാങ്ങുന്നതിനാണ് ഒരു ലക്ഷം രൂപ ആശുപത്രി സൂപ്രണ്ട് ശില്‍പാ ബാബുതോമസിന് കൈമാറിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തുന്നതിനുവേണ്ടിയാണ് എം.എല്‍.എ എന്ന നിലയില്‍ സ്വന്തം കൈയില്‍നിന്ന് പണം നല്‍കുന്നതെന്നും ഇതൊരു സന്ദേശമായി ഉള്‍ക്കൊണ്ട് കഴിയുന്ന നിലയിലുള്ള ധനസഹായം എല്ലാവരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കണമെന്നും തുടര്‍ന്ന് നടന്ന വാര്‍ത്തസമ്മേളനത്തില്‍ അനില്‍ അഭ്യര്‍ഥിച്ചു.
കോവിഡ് പ്രതിരോധ സാധനസാമഗ്രികള്‍ വാങ്ങുന്നതിനായി ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം രൂപയും മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ഒരു ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഓക്സിജന്‍ സൗകര്യത്തോടുകൂടിയ ആംബുലന്‍സ് നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് നല്‍കിയെന്നും കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന് വേണ്ടി ഊര്‍ജിതമായി പ്രവര്‍ത്തിക്കുമെന്നും പ്രതിരോധനടപടിക്ക് പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വാക്‌സിന്‍ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴിയും നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ജനം വാക്‌സിനായി പരക്കംപായുന്നത് ഒഴിവാക്കണം. വരും ദിവസങ്ങളില്‍ വാക്‌സിന്‍ വിതരണം കൂടുതല്‍ കാര്യക്ഷമമാകുമെന്നും ജി.ആര്‍. അനില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

Related Articles

Back to top button