KeralaLatest

തൂവാനത്തുമ്പികളിലെ മഴ മലയാളികൾ നനയുവാൻ തുടങ്ങിയിട്ട് 33 വർഷങ്ങൾ

“Manju”

മലയാളിയുടെ മനസ്സ് തിരിച്ചിറങ്ങാതെ മണ്ണാറത്തൊടിയുടെ പടികയറിയിട്ട് 33 വർഷങ്ങൾ ആയിരിക്കുന്നു..
അവിടെമാത്രം മഴ തോരാറില്ല

മഴയും,ക്ലാരയും,തങ്ങളും,ജയകൃഷ്ണനും,രാധയും ഇന്നും തോരാതെ ഉണ്ട്,
ഇനിയും ഇനിയും മഴക്കാലങ്ങൾ ബാക്കിയാണ്…

പ്രണയത്തെ നിര്‍വചിക്കുക പ്രയാസമാണ്. പലര്‍ക്കും പ്രണയം വേനലാണ്, എപ്പോഴൊക്കെയോ മഴയാണ്, ചിലര്‍ക്ക് ശിശിരവും.പ്രണയം മഴയാകുന്നതാണ് നല്ലത്. അത് കൊണ്ടാകാം തൂവാനത്തുമ്പികളിൽ ഓരോ സുപ്രധാന നിമിഷവും പറയുവാൻ, മഴയയെയും സംഗീതത്തെയും ഒരു ചരടിൽ പത്മാരാജൻ കോർത്തിണക്കി വിട്ടത്

“ഓർമിക്കുവാൻ നമുക്കിടയിൽ ഒന്നുമില്ല എന്നാൽ മറക്കാതിരിക്കാൻ നമ്മുക്കിടയിൽ
എന്തോ ഉണ്ട്” ഈ വരികളിൽ പത്മരാജൻ ഒളിപ്പിച്ചതെന്തോ അതാണ് തൂവാനാതുമ്പികൾ

ഒന്നാകാന്‍ ഒരായിരം വഴികളുണ്ടായിട്ടും വേര്‍പിരിയലിലായിരുന്നു തൂവാനതുമ്പികളിലെ പ്രണയത്തിന് സൗന്ദര്യം….

33 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു മണ്ണാറത്തൊടിയിലെവിടെയോ ഇപ്പോഴുമവൾ പെയ്യുവാൻ കൊതിച്ചൊരു കാർമേഘമായി കാത്തിരിപ്പുണ്ട് “ക്ലാര”പത്മരാജൻ സൃഷ്ടികളിൽ ഏറ്റവും മികച്ച കഥാപാത്രം.

പത്മരാജൻ പറഞ്ഞത് പോലെ
“ഓർമ്മകളായി മാറുമ്പോഴല്ലേ എന്തിനും ചന്തം കൂടുക”

Related Articles

Back to top button