IndiaLatest

ജനസംഖ്യാ നയം നടപ്പിലാക്കാന്‍ തീരുമാനിച്ച്‌ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

“Manju”

ലക്‌നൗ: സംസ്ഥാനത്ത് ജനസംഖ്യാ നയം നടപ്പിലാക്കാന്‍ തീരുമാനിച്ച്‌ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ വികസനം മുന്‍നിര്‍ത്തി ജനസംഖ്യ നിയന്ത്രിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ നിയമം നടപ്പിലാക്കുന്നത്. ലോക ജനസംഖ്യാ ദിനത്തില്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി യോഗി ആദിത്യാനാഥ് നടത്തും.

വിവിധ സമൂഹങ്ങളെ കേന്ദ്രീകരിച്ച്‌ 2021 – 2030 കാലയളവിലാകും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുക. ജനസംഖ്യ നിയന്ത്രിക്കുന്നതിലൂടെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഉറപ്പാക്കുകയും വിവിധ തലത്തിലുള്ള വികസനം സാദ്ധ്യമാക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ചില സമൂഹങ്ങള്‍ക്ക് ജനസംഖ്യാ വര്‍ദ്ധനവ് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ വ്യക്തമായ ധാരണയില്ലെന്നും ദാരിദ്ര്യവും, നിരക്ഷരതയുമാണ് ജനസംഖ്യാ വര്‍ദ്ധനവിന് കാരണമാകുന്നതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. സംസ്ഥാനത്തെ ജനന നിരക്ക് 2.7 നിലവില്‍ ശതമാനമാണ്. രാജ്യത്ത് ഉത്തര്‍പ്രദേശിലും ബീഹാറിലുമാണ് ജനന നിരക്ക് ഇത്രയും കൂടുതല്‍ ഉള്ളത്.

Related Articles

Check Also
Close
Back to top button