KeralaLatest

തലസ്ഥാന നഗരത്തിലെ ട്രിപ്പിൾ ലോക്ഡൗൺ: വ്യക്തമായ ക്രമീകരണങ്ങൾ ഇല്ലാതെ* – കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി.

“Manju”

കൃഷ്ണകുമാർ സി

തലസ്ഥാന നഗരത്തിലെ അനിവാര്യമായ ലോക്ഡൗൺ പ്രഖ്യാപനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്വാഗതം ചെയ്യുന്നു. എന്നാൽ രാത്രി 7 മണിക്ക് കടകൾ മുഴുവൻ അടച്ചതിനു ശേഷമുള്ള ലോക്ഡൗൺ പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ നഗരത്തിലെ വ്യാപാരികളെയും നഗരവാസികളേയും ദുരിതത്തിലും ആശങ്കയിലുമാഴ്തി.

ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപനത്തോടു കൂടി ജോലിഭാരം കൂടിയ പോലീസിനെ അവശ്യ സാധന വിതരണചുമതല ഏൽപ്പിച്ചു എന്നുള്ള പ്രഖ്യാപനം പ്രായോഗികമല്ല. അവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുറക്കുന്ന കാര്യം പരിഗണിക്കണം. നഗരത്തിലെ ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണം ജില്ലാ കളക്ടറേറ്റ് ഏറ്റെടുക്കണം. ഇത്തരത്തിലുള്ള ദുരിത സാഹചര്യം കൈകാര്യം ചെയ്യുവാൻ പരിചസമ്പന്നരായ ഉദ്യോഗസ്ഥരെ ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ചുമതലപ്പെടുത്തണം. പെരിഷബിൾ വിഭാഗത്തിൽ പെടുന്ന സാധനങ്ങൾ വിൽക്കുന്ന കടകളിൽ സാധനങ്ങൾ കെട്ടികിടന്ന് അഴുകുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ്. നഗരത്തിലെ രോഗവ്യാപന ആശങ്ക നിലനിൽക്കുന്ന സാഹചര്യം മറികടക്കാൻ സർക്കാരിന്റെ നടപടികൾക്ക് നഗരത്തിലെ വ്യാപാരികൾ പൂർണ്ണ പിന്തുണ നൽകും. ഈ സാഹചര്യം വിലയിരുത്തി തുടർ നടപടികൾ കൂട്ടായി തീരുമാനിക്കുവാൻ ജില്ലാ കളക്ടർ വ്യാപാരികളുടെ അടിയന്തിര യോഗം വിളിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. കമലാലയം സുകു, ജില്ലാ പ്രസിഡന്റ് ശ്രീ. കെ. എസ്. രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീ എസ്. എസ്. മനോജ്, ജില്ലാ ട്രഷറർ ശ്രീ. നെട്ടയം മധു എന്നിവർ ആവശ്യപ്പെട്ടു.

എസ്. എസ്. മനോജ്
ജില്ലാ ജനറൽ സെക്രട്ടറി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

Related Articles

Back to top button