IndiaLatest

കോവിഡ് :പതിനാറ് കോടി തൊണ്ണൂറ്റിയാറ് ലക്ഷം കടന്നു

“Manju”

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി തൊണ്ണൂറ്റിയാറ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. മരണസംഖ്യ 35.24 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി എഴുപത് ലക്ഷം കടന്നു.

യു എസില്‍ മൂന്ന് കോടി മുപ്പത്തിയൊമ്പത് ലക്ഷം രോഗബാധിതരുണ്ട്. മരണസംഖ്യ അറുപത് ലക്ഷം കടന്നു. രണ്ട് കോടി എഴുപത്തിയേഴ് ലക്ഷം പേര്‍ രോഗമുക്തി നേടി. ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 1.79 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് രണ്ടര കോടിയിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 3.18 ലക്ഷമായി. നിലവില്‍ 28 ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്.

Related Articles

Back to top button