KeralaLatestThiruvananthapuram

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ക്വാറന്റൈന്‍ മാനദണ്ഡം പുതുക്കി

“Manju”

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ക്വാറന്റൈന്‍ മാനദണ്ഡം പുതുക്കി. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം ആര്‍ടിപിസിആര്‍ നടത്തിയാല്‍ മതിയെന്ന് പുതിയ മാനദണ്ഡത്തില്‍ പറയുന്നു. ക്വാറന്റൈന്‍ കാലാവധിയായ ഏഴ് ദിവസം കഴിഞ്ഞ് ലക്ഷണമുണ്ടെങ്കില്‍ മാത്രം പരിശോധനയ്‌ക്ക് വിധേയരായാല്‍ മതി. രോഗലക്ഷണങ്ങളില്ലെങ്കില്‍ ഓഫീസില്‍ ഹാജരാകണം.
ഏതെങ്കിലും ഗുരുതര രോഗങ്ങള്‍ അല്ലെങ്കില്‍ ജീവിതശൈലീ രോഗങ്ങള്‍ ഉളളവര്‍ ഏഴ് ദിവസങ്ങള്‍ക്ക് ശേഷം ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ ഓഫീസില്‍ ഹാജരാകണം. മുന്‍പ് ഇറക്കിയ ഉത്തരവ് ഭേദഗതി ചെയ്താണ് പുതിയ ഉത്തരവിറക്കിയത്. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം ബാധകമാണ്.

Related Articles

Check Also
Close
Back to top button