KeralaLatest

സംസ്ഥാനമൊട്ടാ ഇ-പോസ് മെഷീനുകൾകെ കേടായതോടെ നിർത്തിവെച്ച റേഷൻ വിതരണം പുനരാരംഭിച്ചു.

“Manju”

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പി.എം.ജി.കെ.എ.വൈ) സ്‌കീമിലെ ജൂൺ ക്വാട്ടയിലെ അരി വിഹിതത്തിന്റെ വിതരണമാണ് ആരംഭിച്ചത്. ജില്ലയിലെ എ.എ.വൈ.(മഞ്ഞ നിറത്തിലുളള റേഷൻ കാർഡ്), പ്രയോറിറ്റി (പിങ്ക് നിറത്തിലുളള റേഷൻ കാർഡ്) എന്നീ വിഭാഗത്തിൽപ്പെട്ട ഓരോരുത്തർക്കും സൗജന്യമായി അഞ്ച് കിലോഗ്രാം അരി റേഷൻ കടകളിൽ നിന്ന് കൈപ്പറ്റാം.

വ്യാഴാഴ്ച ഉച്ചയോടെയാണ് സംസ്ഥാനത്ത് സാങ്കേതിക തകരാറിനെത്തുടർന്ന് റേഷൻ വിതരണം ഭാഗികമായി നിലച്ചത്. ജൂൺ മാസത്തിലെ റേഷൻ വിഹിതം വെള്ളിയാഴ്ച മുതൽ ആരംഭിക്കേണ്ട സാഹചര്യത്തിൽ അടിയന്തരമായി തകരാർ പരിഹരിച്ച ശേഷം വിതരണം പുനസ്ഥാപിക്കുകയായിരുന്നു. ഒന്നര മണിക്കൂർ നേരം മാത്രമായിരുന്നു തകരാർ.

Related Articles

Back to top button