International

കൊറോണ പ്രോട്ടോക്കോൾ മറികടന്ന് മകളുടെ വിവാഹം

“Manju”

ജക്കാർത്ത : കൊറോണ പ്രോട്ടോക്കോൾ മറികടന്ന് പരിപാടികൾ നടത്തിയ മുസ്ലീം പുരോഹിതന് തടവ് ശിക്ഷ വിധിച്ച് ഇന്തോനേഷ്യൻ കോടതി . ആയിരക്കണക്കിന് ആളുകളെ വിളിച്ചു കൂട്ടി രോഗ വ്യാപനം വർധിപ്പിക്കാൻ ഇടയാക്കിയ പുരോഹിതൻ റിസിഖ് ഷിഹാബിനാണ് എട്ട് മാസം തടവും ,1,400 ഡോളർ പിഴ ശിക്ഷയും വിധിച്ചത്.

കൊറോണയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകരുടെ മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചാണ് റിസിഖ് മകളുടെ വിവാഹം നടത്തിയത് . വെസ്റ്റ് ജാവയിലെ ഇസ്ലാമിക് ബോർഡിംഗ് സ്കൂളിൽ നടന്ന പരിപാടിക്ക് ജസ്റ്റിസ് സൂപ്പർമാൻ ന്യൊമ്പ പ്രത്യേകം പിഴയും ചുമത്തി.

രണ്ട് പരിപാടികളിലുമായി ആയിരത്തോളം അനുയായികളെ പങ്കെടുക്കാൻ പ്രേരിപ്പിച്ചതിന് റിസിഖ് ഷിഹാബിനു രണ്ട് വർഷം തടവ് ശിക്ഷ വിധിക്കണമെന്നാണ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടത് .
വിധിക്കു മുന്നോടിയായി കിഴക്കൻ ജക്കാർത്തയിലെ കോടതിമുറിയിൽ മൂവായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നുവെങ്കിലും റിസിഖ് ഷിഹാബിന്റെ അനുയായികളുടെ വലിയ പ്രതിഷേധങ്ങളൊന്നും ഉണ്ടായിരുന്നില്ല.

അശ്ലീലസാഹിത്യം പ്രസിദ്ധീകരിച്ച്‌ ഭരണകൂട പ്രത്യയശാസ്ത്രത്തെ അപമാനിച്ചെന്ന കേസും മുൻപ് റിസിഖ് ഷിഹാബിനെതിരെ ചുമത്തിയിട്ടുണ്ട് . ഇവ പിന്നീട് ഒഴിവാക്കി. മൂന്ന് വർഷം സൗദി അറേബ്യയിൽ കഴിഞ്ഞ റിസിഖ് അടുത്തിടെയാണ് ഇന്തോനേഷ്യയിൽ തിരിച്ചെത്തിയത് .

മടങ്ങിയെത്തുന്ന റിസിഖ് ഷിഹാബിനെ സ്വീകരിക്കാൻ ആയിരക്കണക്കിന് അനുയായികൾ വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നു . മതനിന്ദ ആരോപിച്ച് ജക്കാർത്തയുടെ ക്രിസ്ത്യൻ ഗവർണറെ താഴെയിറക്കാൻ 2016 ൽ റാലികൾ നടത്തിയ നിരവധി ഇസ്ലാമിക ഗ്രൂപ്പുകളിൽ ഒന്നാണിത്.

എഫ്‌പി‌ഐ, ഹിസ്ബുത് തഹ്‌രിർ ഇന്തോനേഷ്യ എന്നിവ നിരോധിക്കുന്നത് ഉൾപ്പെടെ ചില ഇസ്ലാമിക ഗ്രൂപ്പുകളെ നിയന്ത്രിക്കാനും സർക്കാർ ശ്രമിച്ചിരുന്നു . റിസിഖിക്കിനെ പിന്തുണച്ച ആറ് പേരെ പിന്നീട് പോലീസ് വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്തു. ജക്കാര്‍ത്തിയിലെ തീവ്ര സ്വഭാവമുള്ള മുസ്ലിം ഗ്രൂപ്പായ ഇസ്ലാമിക് ഡിഫന്‍ഡേഴ്സ് ഫ്രണ്ടിന്‍റെ നേതാവാണ് റിസിഖ്

Related Articles

Back to top button