InternationalLatest

അന്താരാഷ്ട്ര ഫുട്ബോളില്‍ ചരിത്രം കുറിക്കാന്‍ റൊണാള്‍ഡോ

“Manju”

റോം: അന്താരാഷ്ട്ര ഫുട്ബോളില്‍ ചരിത്രം കുറിക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇനി അഞ്ച് ഗോളുകള്‍ മാത്രം. ഇസ്രായേലിനെതിരായ സന്നാഹ മത്സരത്തില്‍ നേടിയ ഗോളോടെ രാജ്യത്തിന് വേണ്ടി റൊണാള്‍ഡോ നേടിയ ഗോളുകളുടെ എണ്ണം 104 ആയി. ഇന്റര്‍നാഷണല്‍ ഗോളുകളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള താരത്തിന് ഒന്നാം സ്ഥാനത്ത് എത്താന്‍ ഇനി ആകെ വേണ്ടത് അഞ്ചു ഗോളുകളാണ്.

യൂറോ കപ്പില്‍ ആ അഞ്ചു ഗോളുകള്‍ നേടി ചരിത്രം കുറിക്കുകയാകും റൊണാള്‍ഡോയുടെ ലക്ഷ്യം. ഗോളുകളുടെ എന്നതില്‍ റൊണാള്‍ഡോയ്ക്ക് മുന്നിലുള്ളത് ഇറാന്‍ ഇതിഹാസം അലി ദെയാണ്. ഇറാനായി 109 ഗോളുകളാണ് അലി തന്റെ കരിയറില്‍ കുറിച്ചിട്ടുള്ളത്.

റൊണാള്‍ഡോ 175 മത്സരങ്ങളില്‍ നിന്നാണ് 104 ഗോളുകള്‍ നേടിയത്. യൂറോ കപ്പില്‍ ഹംഗറി, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ ടീമുകളെയാണ് റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് നേരിടാനുള്ളത്. ടൂര്‍ണമെന്റിലെ മരണ ഗ്രൂപ്പിലാണെങ്കിലും റൊണാള്‍ഡോയുടെ ലക്ഷ്യം റെക്കോര്‍ഡ് കൂടെ തന്റെ പേരിലാക്കുക എന്നതാകും.

Related Articles

Back to top button