IndiaKeralaLatest

ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം ധനസഹായം നല്‍കും

“Manju”

വിഴിഞ്ഞത്ത് ബോട്ടപകടത്തിൽ മരിച്ചവരുടെ വീടുകളിൽ മന്ത്രിമാരെത്തി; 10 ലക്ഷം  ധനസഹായം നൽകും | Ministers Saji Cheriyan and Antony Raju visits Vizhinjam  boat accident victims home
തിരുവനന്തപുരം: വിഴിഞ്ഞത് ബോട്ട് അപകടത്തില്‍ മരിച്ചവരുടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം ധനസഹായം നല്‍കും. മരിച്ചവരുടെ വീടുകള്‍ മന്ത്രിമാരായ സജി ചെറിയാനും ആന്റണി രാജുവും സന്ദര്‍ശിച്ചു. അടിയന്തര ധനസഹായമായി ഇരുപതിനായിരം രൂപ മന്ത്രിമാര്‍ തന്നെ ഓരോ കുടുംബത്തിനും കൈമാറി.
ചൊവ്വാഴ്ച്ച വിഴിഞ്ഞത്തുണ്ടായ ബോട്ട് അപകടത്തില്‍ മൂന്നുപേരാണ് മരിച്ചത്. പൂന്തുറ സ്വദേശി ജോസഫ്, വിഴിഞ്ഞം സ്വേദശി ശബരിയാര്‍, പൂന്തുറ സ്വദേശി ഡേവിഡ്സണ്‍ എന്നിവരാണ് മരിച്ചത്. വിഴിഞ്ഞത്ത് നിന്നും കടലില്‍ പോയി ചൊവ്വാഴ്ച മടങ്ങിയെത്തിയ വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്. അപകടദിവസം തന്നെ 14 പേരെ രക്ഷപ്പെടുത്തിയിരുന്നു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഹാര്‍ബറിലെ മണ്ണ് നീക്കം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. അത് കാലാവസ്ഥ അനുകൂലമാണെങ്കില്‍ നാളെ തന്നെ ചെയ്യുമെന്ന് മന്ത്രിമാര്‍ ഉറപ്പുനല്‍കി. അടിഞ്ഞുകൂടിയ മണ്ണ് എങ്ങിനെ പൂര്‍ണമായും നീക്കം ചെയ്യുമെന്ന കാര്യത്തില്‍ പഠനം നടത്തും. ഇതിന് പുറമെ മത്സ്യത്തൊഴിലാളികള്‍ക്ക് ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ കൈമാറുമെന്നും അത് തൊഴിലാളികള്‍ ഉപയോഗിക്കണമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

Related Articles

Back to top button