IndiaKeralaLatest

കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ ഒരുങ്ങി ആര്‍.എസ്.പി

“Manju”

തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് ആര്‍.എസ്.പി അറിയിച്ചു . ചില സീറ്റുകള്‍ വെച്ചു മാറണമെന്നും ആവശ്യം ഉന്നയിക്കും. ഒഴിവുവന്ന സീറ്റുകളില്‍ എല്ലാം കോണ്‍ഗ്രസ് മത്സരിക്കുന്നത് ഉചിതമാവില്ലെന്നും ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ. എ അസീസ് പറഞ്ഞു.
കൊല്ലം ജില്ലയില്‍ മൂന്നു സീറ്റ് ഉള്‍പ്പെടെ ആകെ അഞ്ച് ഇടത്താണ് കഴിഞ്ഞതവണ ആര്‍എസ്പി മത്സരിച്ചത്. ഇത്തവണ ഏഴ് സീറ്റുകള്‍ വേണമെന്നാണ് ആവശ്യം. കഴിഞ്ഞ തവണ മത്സരിച്ച ചില സീറ്റുകള്‍ വെച്ചു മാറണമെന്നും യുഡിഎഫ് നേതൃത്വത്തെ അറിയിക്കും.
ആറ്റിങ്ങല്‍ സീറ്റ് കഴിഞ്ഞതവണ അടിച്ചേല്‍പ്പിച്ചത് ആണ്. അതിനുപകരം ഇത്തവണ വാമനപുരം ആവശ്യപ്പെടും. തൃശ്ശൂര്‍ ജില്ലയിലെ കയ്പമംഗലത്തിന് പകരം ആലപ്പുഴയിലെയോ പത്തനംതിട്ടയിലെയോ ഒരു സീറ്റ് വേണമെന്നും ആര്‍എസ്പി ആവശ്യം ഉന്നയിക്കും .

Related Articles

Back to top button