KeralaLatest

പ്രവേശനോത്സവ ഗീതം പ്രകാശനം ചെയ്തു

“Manju”

തിരുവനന്തപുരം: പുതിയ അദ്ധ്യയനവര്‍ഷത്തെ പ്രവേശനോത്സവ ഗീതം മന്ത്രി വി.ശിവന്‍കുട്ടി പ്രകാശനം ചെയ്തു. ‘പുതിയൊരു സൂര്യനുദിച്ചേ വീണ്ടും പുത്തന്‍ പുലരി പിറക്കുന്നേഎന്ന് തുടങ്ങുന്ന ഗീതം സംസ്ഥാനതല പ്രവേശനോത്സവച്ചടങ്ങില്‍ പുതുതായി സ്‌കൂളുകളിലെത്തുന്ന കുരുന്നുകളെ സ്വാഗതം ചെയ്യാനായി അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

കവിയും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം അക്കാഡമിക് കോ ഓര്‍ഡിനേറ്ററുമായ മുരുകന്‍ കാട്ടാക്കടയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം നല്‍കിയത് രമേശ് നാരായണന്‍. സ്റ്റീഫന്‍ ദേവസിയുടേതാണ് ഓര്‍ക്കസ്ട്രേഷന്‍. ഗായിക മധുശ്രീ നാരായണന്‍, വിദ്യാര്‍ത്ഥികളായ ആരഭി വിജയ്, ആഭേരി വിജയ്, ഗംഗ പി.വി, ദേവനന്ദ എന്നിവര്‍ ചേര്‍ന്നാണ് ഗാനാലാപനം. നിര്‍മാണം സമഗ്ര ശിക്ഷാ കേരളം.

പ്രകാശനച്ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ ബാബു, സമഗ്ര ശിക്ഷാ കേരളം ഡയറക്ടര്‍ എ.പി. കുട്ടികൃഷ്ണന്‍, മുരുകന്‍ കാട്ടാക്കട തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button