InternationalLatest

ചാവേറുകളെ നിയോഗിക്കാനൊരുങ്ങി താലിബാന്‍

“Manju”

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തികളില്‍ പ്രത്യേകിച്ച്‌ ബഡാക്‌ഷന്‍ പ്രവിശ്യയില്‍ താലിബാന്‍ ചാവേറുകളുടെ പ്രത്യേക ബറ്റാലിയനെ വിന്യസിക്കുമെന്ന്‌‌ റിപ്പോര്‍ട്ട്. തജിക്കിസ്ഥാനും ചൈനയും അതിര്‍ത്തി പങ്കിടുന്ന വടക്കുകിഴക്കന്‍ പ്രവിശ്യയായ ബഡാക്‌ഷന്‍ പ്രവിശ്യയിലെ ഡെപ്യൂട്ടി ഗവര്‍ണര്‍ മുല്ല നിസാര്‍ അഹ്മദി അമാദി, പ്രവിശ്യയില്‍ ചാവേറുകളെ വിന്യസിക്കുമെന്ന് പറഞ്ഞു.

മുന്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ സൈന്യത്തിന്റെ ആക്രമണത്തെ ചെറുക്കുകയാണ് ഇവരുടെ ദൗത്യമെന്ന് മുല്ല നിസാര്‍ പറഞ്ഞു. ‘ഈ ബറ്റാലിയന്‍ ഇല്ലെങ്കില്‍ യുഎസിന്റെ തോല്‍വി സാധ്യമല്ലായിരുന്നു. ഈ ധീരരായ ആളുകള്‍ സ്ഫോടകവസ്തുകള്‍ അടങ്ങിയ വസ്ത്രം ധരിച്ച്‌ അഫ്ഗാനിസ്ഥാനിലെ യുഎസ് താവളങ്ങളില്‍ പൊട്ടിത്തെറിക്കും’- അദ്ദേഹം പറഞ്ഞു. ലഷ്‌കര്‍-ഇ-മന്‍സൂരിയോടൊപ്പം, കാബൂള്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിന്യസിച്ചിരിക്കുന്ന മറ്റൊരു ബറ്റാലിയനാണ് ബദ്രി 313. ഇതിലും ചാവേറുകള്‍ ഉള്‍പ്പെടുന്നെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button