IndiaKeralaLatest

കോവിഡ്: രോഗമുക്തി നേടിയവരുടെ കണക്കില്‍ യുഎസിനെ മറികടന്ന് ഇന്ത്യ

“Manju”

സിന്ധുമോള്‍ ആര്‍​
ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ കണക്കില്‍ യുഎസിനെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 42 ലക്ഷത്തിലധികം പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിരിക്കുന്നത്. യുഎസില്‍ രോഗമുക്തി നേടിയത് 41 ലക്ഷത്തോളം പേരാണ്.
ഇന്ത്യയിലെ രോഗമുക്തി നിരക്ക് 79.28 ശതമാനമാണ്. ലോകത്തെ തന്നെ ഏററവും ഉയര്‍ന്ന നിരക്കാണിത്. രോഗപ്രതിരോധത്തിനായി കേന്ദ്രം സ്വീകരിച്ച നടപടികളുടെ വിജയമാണ് ഇതെന്നാണ് ആരോഗ്യമന്ത്രാലയം പറഞ്ഞത്. ലോകത്ത് കൊവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 53 ലക്ഷം കടന്നിരിക്കുകയാണ്. ഇതുവരെ 5308015 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം ഇതുവരെ 85619 പേരാണ് മരിച്ചത്. രോഗവ്യാപന നിരക്ക് ജൂലായില്‍ 7.5 ശതമാനമായിരുന്നെങ്കില്‍ നിലവില്‍ അത് 10.58 ശതമാനമായി ഉയര്‍ന്നിട്ടുമുണ്ട്.

Related Articles

Back to top button