IndiaKeralaLatest

തനിക്ക് കോവിഡ് വാക്‌സിന്‍ എടുക്കേണ്ട ആവശ്യമില്ലെന്നും ബാബാ രാംദേവ്

“Manju”

ന്യൂഡെല്‍ഹി: പതിറ്റാണ്ടുകളായി താന്‍ യോഗയും ആയുര്‍വേദവും പരിശീലിക്കുന്നുണ്ടെന്നും തനിക്ക് കോവിഡ് വാക്‌സിന്‍ എടുക്കേണ്ട ആവശ്യമില്ലെന്നും യോഗാ ഗുരു ബാബാ രാംദേവ്. ഇന്ത്യയിലെയും വിദേശത്തെയും നൂറ് കോടിയിലധികം ആളുകള്‍ക്ക് വേണമെങ്കില്‍ ഈ പുരാതന ചികിത്സയുടെ ഫലം അനുഭവിച്ചറിയാവുന്നതാണ്. വരും കാലങ്ങളില്‍ ആയുര്‍വേദം ആഗോള തലത്തില്‍ സ്വീകരിക്കപ്പെടുമെന്നും ബാബാ രാംദേവ് പറഞ്ഞു.

അലോപ്പതി 100 ശതമാനം ഫലപ്രദമല്ലെന്നാണ് കോവിഡ് മൂലമുള്ള മരണങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ട് താനൊരിക്കലും കോവിഡ് വാക്‌സിന്‍ എടുക്കില്ലെന്നും രാംദേവ് വ്യക്തമാക്കി. ഇന്ത്യയിലെ പുരാതന ചികിത്സ സമ്ബ്രദായത്തിനെതിരെ വ്യാപകമായ രീതിയില്‍ കുപ്രചരണങ്ങള്‍ നടക്കുന്നുണ്ട്. സമൂഹത്തിലെ ഒരു വിഭാഗം ഇത് മനഃപൂര്‍വം അവഗണിക്കുകയോ തരംതാഴ്ന്നതാണെന്ന് കരുതുകയോ ചെയ്യുന്നുവെന്നും രാംദേവ് പറഞ്ഞു. അലോപ്പതി അശാസ്ത്രീയമാണെന്നായിരുന്നു ബാബാ രാംദേവ് പറഞ്ഞത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button