Uncategorized

ഡല്‍ഹിയിലെത്തിയ ശാന്തിഗിരി ഗുരുസ്ഥാനീയ അമൃത ജ്ഞാന തപസ്വിനിയ്ക്ക് ഉജ്വല സ്വീകരണം

“Manju”
ശാന്തിഗിരി ന്യൂഡല്‍ഹി ആശ്രമത്തിലെത്തിയ ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃതജ്ഞാന തപസ്വിനിയ്ക്ക് ആശ്രമം കവാടത്തില്‍ വച്ച് ആശ്രമം ഡല്‍ഹി മേധാവി ജനനി പൂജ ജ്ഞാതപസ്വിനി പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചപ്പോള്‍. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സമീപം.

ന്യൂഡല്‍ഹി : ശാന്തിഗിരി ന്യൂഡല്‍ഹി ആശ്രമത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളടെ ഭാഗമായി ന്യൂഡല്‍ഹിയിലെത്തിയ ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനിയ്ക്ക് ആശ്രമം കവാടത്തില്‍ വച്ച് ഉജ്വല സ്വീകരണം നല്‍കി. ഈ വരവിനെ ശിഷ്യപൂജിയുടെ ഡല്‍ഹിയിലേക്കുളള തീര്‍ത്ഥയാത്രയായിട്ടാണ് കണക്കാക്കുന്നത്. അപൂര്‍വ്വം അവസരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥയാത്രകള്‍ക്ക് മാത്രമെ ശിഷ്യപൂജിത തിരുവനന്തപുരം പോത്തന്‍കോട് കേന്ദ്ര ആശ്രമത്തില്‍ നിന്നും പുറത്തുപോകാറുള്ളൂ. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗുരുസ്ഥാനീയ ശിഷ്യപൂജിത ന്യൂഡല്‍ഹി സാകേത് പുഷ്പവിഹാറിലെ ആശ്രമം സന്ദര്‍ശിക്കുന്നത് .ഇത് രണ്ടാം തവണയും. കേരള തലസ്ഥാനമായ തിരുവനന്തപുരത്ത് പോത്തന്‍കോട് അറുപതൂു വര്‍ഷം മുമ്പ് നവജ്യോതി ശ്രീകരുണാകരഗുരു സ്ഥാപിച്ചതാണ് ശാന്തിഗിരി ആശ്രമം.

ഇന്നലെ (17-11-2023) ഉച്ചകഴിഞ്ഞ് ആശ്രമത്തിലെത്തിയ ശിഷ്യപൂജിതയ്ക്ക് ആശ്രമകവാടത്തില്‍ വച്ച് ഡല്‍ഹിയിലെ വിശ്വാസികളും പൗരാവലിയും ചേര്‍ന്ന് പൂര്‍ണ്ണകുംഭം നല്‍കിയാണ് ഗംഭീരസ്വീകരണം നല്‍കിയത്. സില്‍വര്‍ ജൂബിലി കേന്ദ്രത്തിലെ പ്രാര്‍ത്ഥനാലയത്തിന് തിരി തെളിയിക്കലാണ് ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനിയുടെ സുപ്രധാന ചടങ്ങ്.

രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിട്ടുളളത്.


സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്നലെ (17-11-2023) വൈകിട്ട് ഡല്‍ഹി ലഫ്.ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന നിര്‍വ്വഹിച്ചു. കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി.മുരളീധരന്‍ അദ്ധ്യക്ഷനായിരുന്നു. ദക്ഷിണഡല്‍ഹിയിലെ സാകേതില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ശാന്തിഗിരി ആശ്രമത്തിന്റെ സില്‍വര്‍ ജൂബിലി സെന്റര്‍ നവംബര്‍ 20 തിങ്കളാഴ്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ നാടിന് സമര്‍പ്പിക്കും. രാജ്യത്തുടനീളം ആയിരത്തിലധികം യുവാക്കള്‍ക്ക് തൊഴിലും പുതുജീവിതവും പ്രധാനം ചെയ്ത ശാന്തിഗിരിയുടെ നൈപുണ്യവികസനത്തിന്റെ പരിശീലന കേന്ദ്രവും സില്‍വര്‍ ജൂബിലി മന്ദിരത്തില്‍ ഉണ്ടാകും.

1998 ലാണ് ഡല്‍ഹിയില്‍ ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ഗുരുഭക്തരായ നാലു സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ തുടങ്ങിയ പ്രവര്‍ത്തനം സൊസൈറ്റി രൂപീകരണത്തിനും ആയൂര്‍വേദ സിദ്ധ ആശുപത്രി ആരംഭിക്കുന്നതിനും വഴിതെളിച്ചു. 2002ല്‍ അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതിയും ആശ്രമത്തിന്റെ ആത്മബന്ധുവുമായ കെ. ആര്‍.നാരായണന്റെ ശ്രമഫലമായി ദക്ഷിണഡല്‍ഹിയില്‍ ലഭിച്ച ഭൂമിയിലാണ് സില്‍വര്‍ ജൂബിലി മന്ദിരം പണികഴിപ്പിച്ചത്. 2009ല്‍ ഗുരുസ്ഥാനീയ ശിഷ്യപൂജിതയുടെ തീര്‍ത്ഥയാത്രവേളയിലാണ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നടന്നത്. ഇക്കഴിഞ്ഞ പതിനാലു വര്‍ഷത്തിനുളളില്‍ ആയൂര്‍വേദ, സിദ്ധ, യോഗ, തൊഴില്‍നൈപുണ്യം, സ്ത്രീ ശാക്തീകരണം, തുടങ്ങി വിവിധ മേഖലകളീല്‍ ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉത്തരേന്ത്യ മുഴുവന്‍ വ്യാപിച്ചു.

 

Related Articles

Back to top button