IndiaKeralaLatest

ജൂൺ 19വരെ നേപ്പാള്‍ വഴി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാം

“Manju”

ദില്ലി; നേപ്പാള്‍ വഴി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാന്‍ എന്‍ഒസി ഒഴിവാക്കി.ഇന്ത്യന്‍ പാസ്പോര്‍ട്ടും ഇമിഗ്രേഷന്‍ ക്ലിയറന്‍സുമായി വിമാന മാര്‍ഗ്ഗം എത്തുന്ന ഇന്ത്യക്കാര്‍ക്ക് ആണ് എന്‍ഒസി ഒഴിവാക്കിയത്.2021 ഏപ്രില്‍ 22 മുതല്‍ ജൂണ്‍ 19 വരെയാണ് എന്‍ഒസി ഒഴിവാക്കിയിരിക്കുന്നത്.
കാഠ്മണ്ഡു ത്രിഭുവന്‍ വിമാനതാവളത്തിലെ ഇമിഗ്രേഷന്‍ അധികൃതര്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവ‍ര്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്‌ സൗകര്യം ഒരുക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.അതേ സമയം പാസ്പോര്‍ട്ടില്ലാതെ മറ്റ് തിരിച്ചറിയല്‍ രേഖകളുമായി കരമാര്‍ഗ്ഗമോ , വിമാനത്തിലോ ഇതര രാജ്യങ്ങളിലേക്ക് പോകാന്‍ നേപ്പാളിലെത്തുന്നവര്‍ക്ക് നേപ്പാളിലെ ഇന്ത്യന്‍ എംബസി അനുവദിക്കുന്ന എന്‍.ഒ.സി തുടര്‍ന്നും ആവശ്യമാണ്.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ കുറേ മാസങ്ങളായി ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാന്‍ നേപ്പാള്‍ വഴിയുള്ള വിമാന സര്‍വ്വീസുകളെയാണ് പ്രവാസികള്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി നേപ്പാളിലൂടെ മറ്റു രാജ്യങ്ങളില്‍ പോകാന്‍ എത്തുന്നവര്‍ക്ക് എന്‍. ഒ. സി വേണമെന്ന നിബന്ധന പലരെയും ദുരിതത്തിലാക്കിയിരുന്നു. ഇക്കാര്യം പലരും നേരിട്ടും അല്ലാതെയും അറിയിച്ചിരുന്നു.

Related Articles

Back to top button