Latest

ആവി പിടിയ്ക്കുന്നത് ബ്ലാക് ഫംഗസ് കാരണമാകുമോ?

“Manju”

കൊറോണ ഭീതിക്ക്‌ പുറമെ ബ്ലാക് ഫംഗസ് അഥവാ മ്യൂകോര്‍മൈകോസിസ് ആളുകളെ ഭയപ്പെടുന്ന ഒന്നാണ്. കൊവിഡ് ഭേദമാകുന്നവരിലാണ് ഇത് പൊതുവേ കാണുന്നത്. ബ്രെഡ് പോലുള്ള ഭക്ഷണങ്ങളില്‍ പോലും ഇതുണ്ടാകുന്നു. അത്തരം ഫംഗസ് തന്നെയാണിത്. ഇത് ഉള്ളിലെത്തിയാല്‍ നമ്മുടെ പ്രതിരോധ ശേഷി ഇവയെ നശിപ്പിയ്ക്കും. എന്നാല്‍ കൊവിഡ് വന്നവരില്‍ പ്രതിരോധശേഷി കുറവായതിനാല്‍ തന്നെ ഇത്തരം സാധ്യത കൂടുതലാണ്.

തണുപ്പുള്ള അന്തരീക്ഷത്തിലാണ് ഇത് ഉണ്ടാകുന്നതെന്നത് വാസ്തവമാണ്. എന്നാല്‍ മൂക്കു ചീറ്റുമ്പോള്‍ രക്തം പൊടിഞ്ഞ് ഇത് കറുത്ത നിറത്തില്‍ ആകുന്നതാണ് മൂക്കു ചീറ്റുമ്പോള്‍ വരുന്നത്. സൈനസ് പ്രശ്‌നങ്ങളെങ്കില്‍ ഇതെല്ലാം സാധാരണയായി വരുന്നു. അതായത് മൂക്കു ചീറ്റുമ്പോഴുള്ള കഫത്തിന്റെ നിറ വ്യത്യാസം. ഇതു പോലെ ആവി പിടിച്ചാല്‍ ഇതു വരില്ല. എന്നാല്‍ കൂടുതല്‍ ആവി പിടിയ്ക്കുന്നത് നല്ലതല്ല.

ബ്ലാക് ഫംഗ്‌സ് വരാന്‍ സാധ്യതയുള്ള പ്രത്യേക വിഭാഗക്കാരുണ്ട്. പ്രതിരോധം കുറഞ്ഞവരില്‍. കീമോതെറാപ്പി ചെയ്യുന്നവരില്‍, സ്റ്റിറോയ്ഡുകള്‍ കഴിയ്ക്കുന്നവര്‍, ഡയബെറ്റിസ് ഉള്ളവര്‍, അതായത് നിയന്ത്രണം ഇല്ലാത്ത പ്രമേഹം, അവയവമാറ്റം നടത്തിയവരില്‍, ഇതല്ലാതെ വേറെയേതെങ്കിലും അണുബാധകളാല്‍ പ്രതിരോധ ശേഷി കുറഞ്ഞവരില്‍ എല്ലാമാണ് ഇത് വരാന്‍ സാധ്യത ഏറെ. ഇതു പോലെ ഡോക്ടറെ കാണാതെ അസുഖങ്ങള്‍ക്ക് കണ്ട മരുന്നുകള്‍ വാങ്ങി കഴിയ്ക്കുന്നവര്‍ക്കും ഈ സാധ്യത ഏറെയാണ്.

​കൊവിഡ് രോഗികളില്‍ പൊതുവേ മേല്‍പ്പറഞ്ഞ അവസ്ഥയുള്ളവര്‍ക്കാണ് ഈ ഫംഗല്‍ ബാധകള്‍ . ഇവരില്‍ കൊവിഡും മറ്റു രോഗാവസ്ഥകളും കാരണം പ്രതിരോധ ശേഷി കുറയുന്നതാണ് കാരണം. ഇതിന്റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്നു തന്നെ ചികിത്സ തേടുക. തുടക്കത്തില്‍ കണ്ടെത്തിയാല്‍ എത്രയും പെട്ടെന്നു തന്നെ ചികിത്സ തേടി ശക്തിയുള്ള മരുന്നുകള്‍ പ്രയോഗിച്ചാല്‍ ഇത് പൂര്‍ണമായും സുഖപ്പെടുത്താം.

Related Articles

Back to top button